വികാരിക്ക് അവിഹിതബന്ധം, നാട്ടുകാര്‍ ‘ഇടപെട്ടു’

ആലപ്പുഴ| WEBDUNIA|
പള്ളി വികാരിയുടെ അവിഹിതബന്ധം പിടികൂടിയ നാട്ടുകാര്‍ വികാരിയെ കൈകാര്യം ചെയ്തു. വടക്ക് പള്ളിയിലെ വികാരിയെയാണ് പൂര്‍ണനഗ്നനായ നിലയില്‍ യുവതിക്കൊപ്പം നാട്ടുകാര്‍ പിടികൂടിയത്. നാട്ടുകാര്‍ കൈത്തരിപ്പ് തീര്‍ത്ത ശേഷം വികാരിയെ പാന്‍റ്സും ഷര്‍ട്ടും ധരിപ്പിച്ച് തല്ലിയോടിച്ചു. വികാരി ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയും ചെയ്തു.

വൃദ്ധയായ മാതാവും യുവതിയും മാത്രം താമസിക്കുന്ന വീട്ടില്‍ ഏറെക്കാലമായി ഈ വികാരി ‘കുമ്പസാരം’ നടത്തിവരികയായിരുന്നുവത്രെ. ഇക്കാര്യം നാട്ടുകാര്‍ പലതവണ പള്ളി അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എന്നാല്‍ വികാരിയുടെ പേരില്‍ നടപടിയൊന്നും ഉണ്ടായില്ല. അര്‍ദ്ധരാത്രികളില്‍ വികാരി യുവതിയുടെ വീട് സന്ദര്‍ശിക്കുക പതിവാകുകയും ചെയ്തു.

ഇതോടെ സ്ഥലത്തെ യുവാക്കള്‍ സംഘടിച്ചു. അങ്ങനെയാണ് കഴിഞ്ഞ ദിവസം വികാരിയെ കൈയോടെ പിടികൂടിയത്. വികാരി യുവതിയുടെ വീട്ടിലെത്തി അധികം താമസിക്കുന്നതിന് മുമ്പ് നാട്ടുകാര്‍ വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഉടുതുണിയില്ലാതെ നിന്ന വികാരിയെ യുവതിക്കൊപ്പം ചേര്‍ത്തു നിര്‍ത്തി യുവാക്കള്‍ മൊബൈലില്‍ ചിത്രം പകര്‍ത്തി. അതിനു ശേഷം വികാരിയെ കൈകാര്യം ചെയ്യുകയായിരുന്നു.

പിന്നീട് പാന്‍റ്സും ഷര്‍ട്ടും ധരിപ്പിച്ച് തല്ലിയോടിച്ചു. പള്ളിയില്‍ വികാരിക്കെതിരെ നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. നടപടിയുണ്ടാകുമെന്നാണ് വിവരം. എന്തായാലും ആലപ്പുഴയില്‍ ‘നഗ്‌നവികാരി’യുടെ മൊബൈല്‍ ദൃശ്യങ്ങള്‍ കാട്ടുതീ പോലെ പ്രചരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :