അരുണിന് അഴീക്കോടിന്റെ തല്ല്, വെള്ളാപ്പള്ളിയുടെ തലോടല്‍

പാലക്കാട്/കൊല്ലം| WEBDUNIA|
PRO
PRO
വി‌എസിന്റെ മകന്‍ അരുണ്‍‌കുമാറിനെ പറ്റി സുകുമാര്‍ അഴീക്കോടിനും വെള്ളാപ്പള്ളി നടേശനും വിരുദ്ധാഭിപ്രായങ്ങള്‍ ആണുള്ളത്. തനിക്ക് ഇങ്ങിനെയൊരു മകന്‍ ഉണ്ടാകാതിരുന്നതില്‍ സന്തോഷം തോന്നുന്നുവെന്ന് സാംസ്കാരിക നായകന്‍ സുകുമാര്‍ അഴീക്കോട് പറഞ്ഞപ്പോള്‍ അപ്പനെ കിട്ടിയില്ലെങ്കില്‍ മകനെ പിടിക്കുന്ന രീതി നല്ലതല്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തുറന്നടിച്ചു.

“അരുണ്‍കുമാറിനെ നേരത്തെ തന്നെ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ മകന്‍ നിയന്ത്രിക്കേണ്ടിയിരുന്നു. അരുണ്‍കുമാറിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ മകനെന്ന പരിഗണന മുഖ്യമന്ത്രി നല്‍കരുതെന്നാണ് എനിക്ക് പറയാനുള്ളത്. സംസ്ഥാനത്തെ ജനങ്ങളെയാണ്‌ മുഖ്യമന്ത്രി ആദ്യം സ്നേഹിക്കേണ്ടത്‌ എന്നിട്ടാവാം മകനെ. എനിക്ക് മക്കള്‍ ഇല്ലാത്തതില്‍ ഞാനിപ്പോള്‍ സന്തോഷിക്കുന്നു. അല്ലെങ്കില്‍ ആള്‍ക്കാര്‍ പറഞ്ഞേനെ, അഴീക്കോട് പ്രസംഗിച്ച് നടക്കുന്നു. മകന്‍ തോന്നിയപോലെ നടക്കുന്നെന്ന്” - പാലക്കാട്ട് വച്ച് സുകുമാര്‍ അഴീക്കോട് പറഞ്ഞു.

“അപ്പനെ കിട്ടിയില്ലെങ്കില്‍ മകനെ പിടിക്കുന്ന ഈ രീതി നല്ലതല്ല. 15 വര്‍ഷങ്ങള്‍ പഴക്കമുള്ള കേസുകള്‍ ആണ് ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം ഉയര്‍ത്തിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ പറയാത്ത് കാര്യങ്ങളാണ് ഇപ്പോള്‍ പറയുന്നത്. അസംബ്ലി പിരിയുന്ന ദിവസം ഇക്കാര്യങ്ങളുടെ പേരില്‍ സഭയില്‍ നടന്ന ബഹളം കേരള രാഷ്‌ട്രീയത്തിന്റെ സംസ്കാരത്തിന് ചേര്‍ന്നതല്ല. അപ്പനെ കിട്ടിയില്ലെങ്കില്‍ മകനെ പിടിക്കുന്ന രീതി സദാചാര രാഷ്‌ട്രീയത്തിന് ഒട്ടും നിരക്കുന്നതല്ല” - കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ട വെള്ളാപ്പള്ളി തുറന്നടിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :