കാര്‍ പുഴയിലേക്ക് മറിഞ്ഞ് അഞ്ചു മരണം

കോട്ടയം| WEBDUNIA|
കോട്ടയത്ത് പാലായ്ക്ക് അടുത്ത് കിടങ്ങൂരില്‍ കാര്‍ മീനച്ചിലാറിലേക്ക് മറിഞ്ഞ് ഉണ്ടാ‍യ അപകടത്തില്‍ കുട്ടികളടക്കം അഞ്ചുപേര്‍ മരിച്ചു. നിയന്ത്രണം വിട്ട ടാറ്റ സുമോ വഴിയാത്രക്കാരെ ഇടിച്ചിട്ട ശേഷം കിടങ്ങൂര്‍ പാലത്തില്‍ നിന്ന് മീനച്ചിലാറിലേക്ക് മറിയുകയായിരുന്നു. കാണാതായ ഒരാള്‍ക്കു വേണ്ടി തിരച്ചില്‍ നടക്കുകയാണ്.

ഉള്ളാട്ടില്‍ ജയിംസിന്‍റെ കുടുംബം സഞ്ചരിച്ച കാറാണ്‌ അപകടത്തില്‍പ്പെട്ടത്‌. ജയിംസിന്‍റെ മക്കളായ സുബിന്‍(16), അനു(11), ജയിംസിന്‍റെ സഹോദരി മേരി(48) എന്നിവരും വഴിയാത്രക്കാരായ കിടങ്ങൂര്‍ ചേലത്താഴത്ത്‌ മത്തായി (55), കിടങ്ങൂര്‍ പഴയപുരയ്ക്കല്‍ മഹേഷ്‌ (31) എന്നിവരുമാ‍ണ് മരിച്ചത്. മഹേഷും മത്തായിയും കിടങ്ങൂര്‍ സ്വദേശികളാണ്‌. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. പുഴയിലേക്കു മറിഞ്ഞ ടാറ്റ സുമോ പുറത്തെടുക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്‌.

ടാറ്റാ സുമോയില്‍ ഉണ്ടായിരുന്ന ഉള്ളനാട്ടില്‍ ജെയിംസ്, ജോണ്‍ലി എന്നിവരെ രക്ഷപെടുത്തി.ബന്ധുക്കളെ യാത്രയാക്കിയ ശേഷം നെടുമ്പാശേരിയില്‍ നിന്നു കിടങ്ങൂര്‍ക്കു വരുന്ന വഴിയാണ്‌ വാഹനം അപകടത്തില്‍ പെട്ടത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :