ആലപ്പുഴയില്‍ വാഹനാപകടം: മൂന്നു മരണം

ആലപ്പുഴ| WEBDUNIA| Last Modified ബുധന്‍, 14 ഏപ്രില്‍ 2010 (10:54 IST)
ആലപ്പുഴയില്‍ ദേശീയപാതയിലുണ്ടായ വാഹനാപകടങ്ങളില്‍ മൂന്നു പേര്‍ മരിച്ചു. ചൊവ്വാഴ്ച രാത്രിയും ഇന്നു പുലര്‍ച്ചെയുമായുണ്ടായ അപകടങ്ങളില്‍ നാലു പേര്‍ക്ക്‌ പരുക്കേറ്റു. ചേര്‍ത്തല റയില്‍വേ സ്റ്റേഷനു സമീപം ഇന്നു പുലര്‍ച്ചെയുണ്ടായ അകടത്തിലാണ്‌ രണ്ടുപേര്‍ മരിച്ചത്‌.

തിരുവല്ല വളഞ്ഞവട്ടം സ്വദേശി പുത്തന്‍പുരം ഷാജിയാണ്‌ മരിച്ചവരിലൊരാള്‍. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. നെടുമ്പാശ്ശേരിയില്‍ നിന്ന്‌ വരികയായിരുന്ന കാറും ലോറിയും കൂട്ടിയിടിച്ചാണ്‌ അപകടമുണ്ടായത്‌. കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

കാറിലുണ്ടായിരുന്നവരെ ഫയര്‍ഫോഴ്സ്‌ എത്തിയാണ്‌ പുറത്തെടുത്തത്‌. തുമ്പോളിയില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചാണ്‌ മറ്റൊരു അപകടമുണ്ടായത്‌. പൊള്ളേത്തൈ കോര്‍ത്തുശ്ശേരിയില്‍ സെബാസ്റ്റ്യനാണ്‌ മരിച്ചത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :