ഡല്‍ഹി ആണവ അപകടം പരിഭ്രാന്തി പരത്തി

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 9 ഏപ്രില്‍ 2010 (11:05 IST)
പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ആണവ അപകടം പരിഭ്രാന്തി പരത്തി. മുംബൈയില്‍ നിന്നെത്തിയ ആണവോര്‍ജ്ജ വകുപ്പ് അംഗങ്ങള്‍ ആണവ പ്രസരണത്തിന്റെ വ്യാപ്തിയെ കുറിച്ച് അന്വേഷണം തുടങ്ങി.

പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മായാപുരി വ്യാവസായിക മേഖലയില്‍ പഴയ സാധനങ്ങളുടെ വ്യാപാരം നടത്തുന്ന കടയിലാണ് ആണവ പ്രസരണവും അതുവഴി അപകടവും റിപ്പോര്‍ട്ട് ചെയ്തത്. തിളക്കമുള്ള അജ്ഞാത വസ്തുവില്‍ നിന്ന് വികിരണമേറ്റ് കടയുടമയ്ക്കും മൂന്ന് ജോലിക്കാര്‍ക്കും പൊള്ളലേല്‍ക്കുകയായിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കടയുടമയായ ദീപക് ജയിനും ജോലിക്കാരും ചേര്‍ന്ന് ആശുപത്രിയില്‍ നിന്ന് കൊണ്ടുവന്ന പഴയ സാധനങ്ങളില്‍ ഒരു തിളങ്ങുന്ന വസ്തു കണ്ടതിനെ തുടര്‍ന്ന് അതടങ്ങിയ ബാഗ് തുറന്നു. ബാഗ് തുറന്നപ്പോഴേക്കും കടയുടമയുടെ കൈ പൊള്ളലേറ്റ് കറുത്ത നിറമായിരുന്നു. ആണവപ്രസരണമേറ്റയുടന്‍ ജയിന്‍ ബോധരഹിതനാവുകയും ചെയ്തിരുന്നു.

ആണവ പ്രസരണത്തെ കുറിച്ച് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിനെയും ആഭ്യന്തര മന്ത്രി പി ചിദംബരത്തെയും അറിയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :