ഇടതുപക്ഷം തെറ്റ് ആവര്‍ത്തിക്കുന്നു: ഉമ്മന്‍ ചാണ്ടി

കണ്ണൂര്‍| WEBDUNIA|
PRO
PRO
സംസ്ഥാനത്തെ ഇടതുപക്ഷവും സി പി എമ്മും തെറ്റ് ആവര്‍ത്തിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. കണ്ണൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റ് പരിഹരിക്കുന്നതിനു പകരം അത് ആവര്‍ത്തിക്കാനാണ് ഇടതുപക്ഷവും സി പി എമ്മും ശ്രമിക്കുന്നത്. എല്ലാ മര്യാദകളും ലംഘിച്ചാ‍ണ് സി പി എം പ്രവര്‍ത്തിക്കുന്നത്. ജനങ്ങളേയും ജനവിധികളേയും അവഗണിക്കുന്ന സി പി എം ജനങ്ങളെ വെല്ലുവിളിക്കുന്നതിന് ഒരുമ്പെടുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു‌.

ജനങ്ങള്‍ക്ക്‌ ആകെ മടുത്തു കഴിഞ്ഞു‌. എന്ത്‌ കൃതൃമം കാണിച്ചാലും ജനങ്ങളുടെ മടുപ്പുണ്‌ടാക്കുന്ന പ്രതികരണത്തെ ഇല്ലാതെയാക്കാനാവില്ല. എത്ര വോട്ട്‌ ചേര്‍ത്താലും ഇല്ലാതാക്കിയാലും ഞങ്ങള്‍ക്ക്‌ വിജയത്തെക്കുറിച്ച്‌ സംശയമില്ലെന്നും ജനങ്ങളുടെ മനസ്സിലെന്താണെന്ന് നന്നായിട്ടറിയാമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. നീതി വേണമെന്ന്‌ മാത്രമേ തങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളു. അല്ലാതെ മറ്റാരെങ്കിലും നടത്തുന്ന തരത്തിലുള്ള കള്ളത്തരം നടത്താന്‍ അവസരം വേണമെന്ന്‌ ഒരിയ്ക്കലും ആവശ്യമുയര്‍ത്തിയിട്ടില്ല.

ഡോക്‌ടര്‍മാരുടെ സ്വകാര്യ പ്രാക്‌ടീസ്‌ നിര്‍ത്തിയത്‌ വേണ്‌ടത്ര ആലോചനയില്ലാതെയായിരുന്നു. അതുകൊണ്‌ടാണിത്‌ പിന്നീട്‌ ഓപ്ഷണലാക്കി മാറ്റിയത്‌. ഇക്കാര്യങ്ങളില്‍ പ്രായോഗികമായ നടപടികളാണ്‌ എടുക്കേണ്‌ടതെന്നും എന്നാല്‍ ഈ സര്‍ക്കാരിന്‌ അത്‌ കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :