എസ്‌.എല്‍ പുരം പുരസ്കാരം ആയിഷയ്ക്ക്‌

തിരുവനന്തപുരം| WEBDUNIA| Last Modified വെള്ളി, 15 ഓഗസ്റ്റ് 2008 (10:14 IST)

സംസ്ഥാനത്തെ നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള എസ്‌. എല്‍. പുരം സദാനന്ദന്‍ സ്‌മാരക പുരസ്കാരത്തിന്‌ നിലമ്പൂര്‍ ആയിഷ അര്‍ഹയായി. വിദ്യാഭ്യാസ സാംസ്കാരിക മന്ത്രി എം.എ ബേബി വെളിപ്പെടുത്തിയതാണിത്.

ഒരു ലക്ഷം രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ്‌ അവാര്‍ഡ്. നിലമ്പൂരിലെ സാധാരണ മുസ്ലിം കുടുംബത്തില്‍ ജനിച്ച ആയിഷ നിലമ്പൂര്‍ കലാവേദി അവതരിപ്പിച്ച ' ജ്ജ്‌ നല്ല മനിസനാവാന്‍ നോക്ക്‌' എന്ന നാടകത്തിലൂടെയാണ്‌ അരങ്ങിലെത്തിയത്‌.

സമുദായത്തിെ‍ന്‍റ ഒട്ടനവധി എതിര്‍പ്പുകളെ നേരിട്ടുകൊണ്ട്‌ നാടകാഭിനയം തുടങ്ങിയ ആയിഷ നാടക വേദിയിലെ ശക്‌തമായ സ്‌ത്രീസാന്നിദ്ധ്യമാണെന്ന്‌ ജഡ്ജിംഗ്‌ കമ്മിറ്റി വിലയിരുത്തി.

എം. ആര്‍. ഗോപകുമാര്‍, പുരുഷന്‍ കടലുണ്ടി, എം. സജിത, ഡോ. വി. വേണു എന്നിവര്‍ അടങ്ങിയ ജഡ്ജിംഗ് കമ്മിറ്റി യാണ് ആയിഷയെ ഈ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :