ഐടി കയറ്റുമതി വളര്‍ച്ച ഇടിഞ്ഞു

കീ ബോര്‍ഡ്
PROPRO
ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ വിവരസാങ്കേതിക രംഗത്തെ വളര്‍ച്ചാ നിരക്ക്‌ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ 24 ശതമാനമായി ഇടിഞ്ഞെന്ന്‌ റിപ്പോര്‍ട്ട്‌. ഈ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളുടെ വരുമാനത്തില്‍ വന്ന കുറവാണ്‌ ഐ ടി വളര്‍ച്ച പോയ വര്‍ഷത്തെ 40 ശതമാനത്തില്‍ നിന്ന്‌ താഴേക്ക്‌ കൂപ്പു കുത്താന്‍ കാരണം.

ഐടി സേവനദാതാക്കളായ ഇന്ത്യയിലെ ഇരുപത്‌ സ്ഥാപനങ്ങള്‍ക്കും വളര്‍ച്ചാ നിരക്കില്‍ വന്‍ ഇടിവുണ്ടായി. ഡേറ്റാ ക്വസ്റ്റ്‌ മാഗസീന്‍ നടത്തി ഐ ടി സര്‍വ്വേയിലാണ്‌ ഈ വിവരം വെളിപ്പെട്ടത്‌.

വിവരസാങ്കേതിക രംഗത്തെ നിരീക്ഷണ സ്ഥാപനമായ നാസ്‌കോം വെളിപ്പെടുത്തിയ കണക്ക്‌ പ്രകാരം ഐടി സേവന കയറ്റുമതി വളര്‍ച്ച പോയ സാമ്പത്തിക വര്‍ഷത്തില്‍ 28.2 ശതമാനമാണ്‌. എന്നാല്‍ ബി പി ഒ സ്ഥാപനങ്ങള്‍ മുപ്പത്‌ ശതമാനം വളര്‍ച്ച നേടുമെന്നും നാസ്‌കോം ചൂണ്ടികാട്ടിയിരുന്നു.

WEBDUNIA|
രൂപയുടെ മൂല്യ വര്‍ദ്ധനവാണ്‌ ഐ ടി സേവന കയറ്റുമതി സ്ഥാപനങ്ങളുടെ വളര്‍ച്ചാ നിരക്ക്‌ പിടിച്ചു നിര്‍ത്തിയത്‌ എന്നാണ്‌ കരുതുന്നത്‌. ഡേറ്റാക്വസ്റ്റിന്‍റെ കണക്ക്‌ പ്രകാരം ഐ ടി കയറ്റുമതി രംഗത്ത്‌ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സ്ഥാപനങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ താഴെ പറയുന്നവയാണ്‌. ടി സി എസ്‌, വിപ്രോ, ഇന്‍ഫോസിസ്‌, എച്ച്‌ പി ഇന്ത്യ, ഇന്‍ഗ്രാം മൈക്രോ, സത്യം കമ്പ്യൂട്ടേഴ്‌സ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :