സൂപ്പര്‍ താരങ്ങളേക്കാള്‍ നന്നായി അഭിനയിക്കുമെന്ന് അച്ഛന്‍ പറയുന്നത് അഹങ്കാരമല്ല. അച്ഛന്‍ മാത്രമല്ല, ഞാനടക്കമുളള അഭിനേതാക്കള്‍ അങ്ങനെ കരുതുന്നു. പിന്നെ മറ്റ് പലരെയുംകാള്‍ നന്നായി അഭിനയിക്കാന്‍ കഴിയുമെന്ന തോന്നല്‍ നല്ല കലാകാരന്‍മാര്‍ക്കുണ്ടാകും. അതൊരു ആത്മവിശ്വാസമാണ്. അഹങ്കാരമല്ല. പോസിറ്റീവായി എടുത്തു നോക്കൂ. കഴിവുറ്റ കലാകാരന്‍മാരെല്ലാം ഇങ്ങനെ ചിന്തിക്കുന്നവരാണ്. എനിക്കും തോന്നിയിട്ടുണ്ട്. -ഷമ്മി തിലകന്‍
PRO
ജോസഫ് - മാണി ലയനത്തില്‍ എന്തുസംഭവിച്ചാലും യുഡിഎഫിന് ബാധ്യതയില്ല. ജോസഫ് ഗ്രൂപ്പ് ലയിക്കുന്നതിന്റെ ഗുണവും ദോഷവും മാണി തന്നെ അനുഭവിക്കണം. യുഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ട എന്നാണ് മാണിയുടെ തീരുമാനമെങ്കില്‍ അങ്ങനെയാകട്ടെ. എന്നാല്‍ ലയനം സംബന്ധിച്ച് ചര്‍ച്ചവേണമെന്ന യുഡിഎഫിന്റെ മുന്‍ നിലപാടില്‍ മാറ്റമില്ല. -ഉമ്മന്‍ ചാണ്ടി
PRO
നടന്‍ തിലകന്‍ വന്ന് ആവശ്യപ്പെടുകയാണെങ്കില്‍ സംഗീതനാടക അക്കാദമിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിപ്പിക്കാം. നാടകാഭിനയത്തിലേക്ക് തിരിച്ചുവരികയാണെന്ന് പ്രഖ്യാപിച്ച തിലകന് മാത്രമായി പ്രത്യേകം സംവിധാനമൊന്നും ഒരുക്കാന്‍ തയ്യാറല്ല. അന്വേഷിച്ചു വരുന്നവരെ തന്നെ അക്കാദമിക്ക് പ്രോത്സാഹിപ്പിക്കാന്‍ സാധിക്കുന്നില്ല, പിന്നല്ലേ. സാമ്പത്തികമായി ലാഭമുണ്ടായിട്ടല്ല, ഒരു കാരുണ്യപ്രവര്‍ത്തനമെന്ന നിലയിലാണ് ടി വി ഷോയില്‍ പങ്കെടുക്കുന്നത്. എങ്കിലും എന്റെ പരിപാടി സിനിമയ്ക്ക് ദോഷമാണെന്ന് കണ്ടാല്‍ അത് നിറുത്താനും തയ്യാറാണ്. -മുകേഷ്
PRO
മകള്‍ പത്മജയെ എന്‍റെ പിന്‍ഗാമിയായി പ്രഖ്യാപിച്ചിട്ടില്ല. രണ്ടു മക്കളും എനിക്ക് ഒരുപോലെയാണ്. മുരളിയെ തരം താഴ്ത്തി ഒരു മുന്നോട്ടു പോക്ക് എനിക്ക് കഴിയില്ല. ഇപ്പോള്‍ എനിക്ക് പിന്‍ഗാമിയെ പ്രഖ്യാപിക്കേണ്ട അവസ്ഥയുണ്ടെന്ന് കരുതുന്നില്ല. പത്മജയെ ഞാന്‍ പിന്‍ഗാമിയായി പ്രഖ്യാപിച്ചതായി വാര്‍ത്തകള്‍ വരുന്നുണ്ട്. ഇത് ആരാണ് പടച്ചു വിടുന്നതെന്ന് അറിയില്ല. -കെ കരുണാകരന്‍
PRO
കേരളത്തിലെ സംഘടനാ വിഷയങ്ങളില്‍ ഞാന്‍ ഇടപെടില്ല. ഇക്കാര്യത്തില്‍ കെപിസിസിയുടേതാണ് അവസാനവാക്ക്. ഗ്രൂപ്പു യോഗങ്ങളും പരസ്യ പ്രസ്‌താവനകളും പാടില്ലെന്നാണ് കെപിസിസിയുടെ നിലപാട്. താനും ഇതിനോട് യോജിക്കുന്നു. സംസ്‌ഥാനതലത്തില്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ കേരളത്തിലെ കോണ്‍ഗ്രസിലുള്ളു. അത് അവര്‍ തന്നെ പരിഹരിയ്‌ക്കും. ശശി തരൂരിനു പകരം കേന്ദ്രമന്ത്രി സഭയില്‍ കേരളത്തിന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്തുന്ന കാര്യം തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ്. എനിക്ക് ഇക്കാര്യത്തില്‍ പങ്കില്ല. -എകെ ആന്റണി.
PRO
അനധികൃത വിദേശയാത്ര നടത്തിയ ഐ ജി ടോമിന്‍ തച്ചങ്കരി എന്നെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്. സര്‍ക്കാര്‍ നടപടിക്രമങ്ങളനുസരിച്ച് മാത്രമേ ഞാന്‍ വിദേശ യാത്ര നടത്തിയിട്ടുള്ളു. അനധികൃത വിദേശ യാത്ര ഇതുവരെ നടത്തിയിട്ടില്ല. എന്നാല്‍ ഐ.ജി തച്ചങ്കരി എനിക്ക് അപമാനമുണ്ടാക്കുന്ന തരത്തില്‍ എന്റെ വിദേശയാത്ര സംബന്‌ധിച്ച് വ്യാജ പ്രചാരണം നടത്തുകയാണ്. തച്ചങ്കരിയുടെ ഈ ദുരാരോപണം അങ്ങേയറ്റം മനോവേദനയുണ്ടാക്കി.
WEBDUNIA|
ഇത്തവണത്തെ ആഴ്ചമേളയില്‍ നടന്‍ ഷമ്മി തിലകന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, നടനും സംഗീതനാടക അക്കാദമി ചെയര്‍മാനുമായ മുകേഷ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍, കേന്ദ്ര പ്രതിരോധ മന്ത്രി എകെ ആന്റണി, ഐ ജി ശ്രീലേഖ എന്നിവര്‍ പങ്കെടുക്കുന്നു.