പോക്കിരിരാജ റിലീസ് മാറ്റി

WEBDUNIA|
PRO
മമ്മൂട്ടിയും പൃഥ്വിരാജും നായകന്‍‌മാരാകുന്ന ‘പോക്കിരിരാജ’യുടെ റിലീസ് മാറ്റി. ഈ മാസം 30നാണ് ചിത്രത്തിന്‍റെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിര്‍മ്മാതാക്കളും വിതരണക്കാരും സമരത്തിലായതിനാല്‍ റിലീസ് തീയതി മാറ്റാന്‍ പോക്കിരിരാജയുടെ അണിയറപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

മേയ് ആറിന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കും എന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. മേയ് ഏഴിനാണ് മോഹന്‍ലാലിന്‍റെ ‘ഒരുനാള്‍ വരും’ പ്രദര്‍ശനത്തിനെത്തുന്നത്. ഇതോടെ മോഹന്‍ലാല്‍ - ശ്രീനിവാസന്‍ ടീം ഒരു ഭാഗത്തും മമ്മൂട്ടി - പൃഥ്വിരാജ് ടീം മറുഭാഗത്തുമായി തീ പാറുന്ന പോരാട്ടത്തിനാണ് മേയ് ആദ്യവാരം സാക്ഷിയാകുക.

നവാഗതനായ വൈശാഖ് സംവിധാനം ചെയ്യുന്ന പോക്കിരിരാജയ്ക്ക് ഉദയ്‌കൃഷ്ണ - സിബി കെ തോമസ് ടീമാണ് തിരക്കഥ രചിക്കുന്നത്. അഞ്ചരക്കോടി രൂപ ബജറ്റില്‍ മുളകുപാടം ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശ്രേയ സരണാണ് നായിക. ജാസി ഗിഫ്റ്റാണ് സംഗീത സംവിധാനം.

ഉദയ്‌കൃഷ്ണ - സിബി കെ തോമസ് ദ്വയത്തിന്‍റെ മറ്റൊരു മള്‍ട്ടിസ്റ്റാര്‍ ചിത്രമായ ‘ക്രിസ്ത്യന്‍ ബ്രദേഴ്സ്’ ചിത്രീകരണം തുടരുകയാണ്. ജോഷിയാണ് ആ ചിത്രം സംവിധാനം ചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :