താരവിവാഹങ്ങള്‍ പൊലിയുന്നതെങ്ങനെ?

നരേഷ് എം ധരന്‍

PROPRO
കാവ്യാ മാധവന്‍റെ വിവാഹജീവിതത്തിലെ അപസ്വരങ്ങള്‍ പുറത്തുവന്നത് ഞെട്ടലോടെയാണ് മലയാള സിനിമാലോകം വീക്ഷിച്ചത്. ഏതാനും മാസങ്ങള്‍ മാത്രം ദൈര്‍ഘ്യമുള്ള ഒരു വിവാഹബന്ധം കുടുംബക്കോടതി വരാന്തകളിലേക്ക് നീങ്ങുന്നു എന്ന സൂചനകളാണ് റിപ്പോര്‍ട്ടുകള്‍ നല്‍കിയത്. സിനിമകളില്‍ കുടുംബിനിമാരായി വിലസുന്ന നായികമാര്‍ക്ക് എന്തുകൊണ്ടാണ് ഇങ്ങനെയുള്ള ദുര്‍ഗതികള്‍ വന്നു ചേരുന്നത്?

ഇതാദ്യമായല്ല ഏതെങ്കിലും ഒരു താരത്തിന്‍റെ വിവാഹബന്ധത്തിലെ പാളിച്ചകള്‍ വാര്‍ത്തയായി പുറത്തുവരുന്നത്. എങ്കിലും കാവ്യാമാധവനെ അങ്ങനെ ഒരു സ്ഥിതിയില്‍ മലയാളികള്‍ ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. കാരണം, ആ താരം സൃഷ്ടിച്ചിരിക്കുന്ന ഇമേജ് തന്നെയാണ്. മലയാളത്തിന്‍റെ സ്വന്തം നായികയായിരുന്നു അവര്‍. അതുകൊണ്ടു തന്നെ മറ്റ് താരങ്ങളോടുള്ളതിനെക്കാള്‍ അല്പം കൂടുതല്‍ സ്നേഹം കാവ്യയോട് മലയാളികള്‍ക്കുണ്ടാകും.

ഈഗോ, പരസ്പര വിശ്വാസമില്ലായ്മ തുടങ്ങിയവയാണ് താരവിവാഹത്തിലെ പ്രധാന വില്ലന്‍‌മാര്‍. ഉര്‍വശി, മീരാ വാസുദേവ്, ശാന്തികൃഷ്ണ, മഞ്ജു പിള്ള, സരിത, രേവതി, രോഹിണി തുടങ്ങി എത്രയോ നായികമാരുടെ ദാമ്പത്യത്തകര്‍ച്ചകള്‍ മലയാളികള്‍ കണ്ടു. ഇവയുടെ എല്ലാം കാരണങ്ങള്‍ അന്വേഷിച്ചാല്‍ മറ്റുള്ളവര്‍ക്ക് വളരെ നിസാരമെന്നു തോന്നുന്ന കാര്യങ്ങളാണെന്നു കാണാം.

സിനിമയുടെ ലൈം‌ലൈറ്റില്‍ നില്‍ക്കുന്ന ഒരു പെണ്‍കുട്ടി പെട്ടെന്ന് വിവാഹം കഴിച്ച് കുടുംബിനിയായി ഒതുങ്ങുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളാണ് ദാമ്പത്യബന്ധത്തിന്‍റെ തകര്‍ച്ചയിലേക്കു വരെ നയിക്കപ്പെടുന്നത്. താരപ്രഭ പെട്ടെന്നു മങ്ങുമ്പോള്‍ താരങ്ങളുടെ മനസിലുണ്ടാകുന്ന അസ്വസ്ഥത ക്രമേണ ഒരു പൊട്ടിത്തെറിയിലേക്കു നീങ്ങാം.

സിനിമയില്‍ എന്തെങ്കിലും ജോലി ചെയ്തിട്ടുള്ളവര്‍ പിന്നീട് ഒരിക്കലും സിനിമയില്‍ നിന്ന് പോകാതിരിക്കാനുള്ള ശ്രമം നടത്തുന്നതിന്‍റെ മനഃശാസ്ത്രം, ഒരു ജോലി എന്നതിലുപരി അതു നല്‍കുന്ന പ്രശസ്തിയും സാമ്പത്തിക സുരക്ഷിതത്വവുമാണ്. പ്രശസ്തിയും പണവും നഷ്ടപ്പെടുത്തി ഒതുങ്ങിക്കൂടാനുള്ള തീരുമാനമെടുക്കുന്നവര്‍ക്ക് ആ തീരുമാനത്തില്‍ തുടരാനാകാതെ വരുമ്പോള്‍ പ്രശ്നങ്ങള്‍ ആരംഭിക്കുന്നു.

WEBDUNIA|
അടുത്ത പേജില്‍ - എന്താണ് പരിഹാരം ?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :