താരവിവാഹങ്ങള്‍ പൊലിയുന്നതെങ്ങനെ?

നരേഷ് എം ധരന്‍

PROPRO
മറ്റൊരു രീതിയിലും ഇതിനെ കാണാന്‍ കഴിയും. ഇനി സിനിമാ വേണ്ടാ എന്ന് കടുത്ത തീരുമാനമെടുത്ത് കുടുംബ ജീവിതത്തിലേക്കിറങ്ങുന്നവര്‍, പങ്കാളിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ഉള്ള നിര്‍ബന്ധം മൂലം വീണ്ടും സിനിമയില്‍ തുടരേണ്ടി വരുന്നു. സ്വന്തം പണമാണ് പങ്കാളിക്ക് ആവശ്യമെന്ന ചിന്ത ഇവിടെ ഉടലെടുക്കുന്നു. അത് അസ്വാരസ്യങ്ങളിലേക്ക് വഴിവയ്ക്കുന്നു.

വിവാഹം കഴിഞ്ഞാലുടന്‍ അവസാനിപ്പിക്കേണ്ടതാണോ നായികമാരുടെ സിനിമാ ജീവിതം എന്ന ചോദ്യം ഏറെ പ്രസക്തമാണ്. അങ്ങനെ അവസാനിപ്പിക്കേണ്ടതില്ല എന്നു തീരുമാനിച്ച് വീണ്ടും സിനിമയിലെത്തുന്ന നായികമാര്‍ ഏറെയാണ്. അടുത്തിടെ ഗോപികയും ജ്യോതിര്‍മയിയും കനിഹയുമൊക്കെ അങ്ങനെ സിനിമയില്‍ തിരിച്ചെത്തിയവരാണ്. സിനിമയും മറ്റേതൊരു പ്രൊഫഷനും പോലെ ഒരു ജോലി മാത്രം എന്നു ചിന്തിച്ചാല്‍ പ്രശ്നങ്ങള്‍ അവസാനിക്കും.

സിനിമ വേണ്ട എന്നൊരു തീരുമാനമെടുത്ത് അതില്‍ തന്നെ ഉറച്ചു നിന്ന് വിജയകരമായ ദാമ്പത്യജീവിതം നയിക്കുന്ന എത്രയോ നായികമാരും നമുക്കുണ്ട്. പാര്‍വതി, ആനി, മഞ്ജു വാര്യര്‍ തുടങ്ങിയവര്‍ ഉദാഹരണം. ഇവിടെയൊന്നും ഈഗോയെന്ന വില്ലന് അവസരം ലഭിച്ചില്ല എന്നതാണ് കാര്യം. അല്ലെങ്കില്‍ പരസ്പരവിശ്വാസത്തോടെ, യുക്തിയുപയോഗിച്ച് വ്യക്തമായ തീരുമാനങ്ങള്‍ കൈക്കൊണ്ട് അവര്‍ മുന്നോട്ടു പോകുന്നു.

സിനിമയിലെ നായികമാര്‍ വിവാഹത്തിനു മുമ്പ് ചിന്തിക്കേണ്ട കാര്യങ്ങള്‍ ഏറെയാണ്. വിവാഹം കഴിച്ചാല്‍ തുടര്‍ന്നും അഭിനയിക്കുമോ എന്ന കാര്യത്തില്‍ ഒരു തീരുമാനം മുന്‍‌കൂട്ടി എടുത്തിരിക്കണം. തന്‍റെ ജോലിയുടെ സ്വഭാവം മനസിലാക്കാന്‍ കഴിവുള്ള പങ്കാളിയെ തെരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. അങ്ങനെയല്ലെങ്കില്‍, ഏറെ തെറ്റിദ്ധരിക്കപ്പെടാവുന്ന ഒരു ഫീല്‍ഡാണ് സിനിമാലോകം എന്നത് ഓര്‍ത്തിരിക്കുക. സിനിമയല്ല ജീവിതമെന്ന തിരിച്ചറിവ് പങ്കാളികള്‍ക്ക് ഇരുവര്‍ക്കും ഉണ്ടാകണം.
PROPRO

WEBDUNIA|
സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി ജീവിതം എറിഞ്ഞുടയ്ക്കുന്നവരും, സിനിമ ഉപേക്ഷിച്ച് ജീവിതത്തിലേക്കിറങ്ങിച്ചെല്ലുന്നവരും, സിനിമ വേണ്ടെന്നു വച്ചത് മഹാത്യാഗമാണെന്നു എപ്പോഴും ചിന്തിച്ച് ജീവിതം ദുരിതമയമാക്കുന്നവരും ഉള്‍പ്പെട്ടതാണ് നമ്മുടെ നായികമാരുടെ സമൂഹം. സിനിമയും ജീവിതവും ഒരേപോലെ മുന്നോട്ടുകൊണ്ടുപോകാന്‍ തക്കവണ്ണം ആരോഗ്യകരമായ ഒരു കുടുംബജീവിതം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് നായികമാര്‍ ചെയ്യേണ്ടത്. അങ്ങനെയല്ലെങ്കില്‍ പൊലിയുന്ന താരവിവാഹങ്ങള്‍ തുടര്‍ക്കഥയായി മാറും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :