കാവ്യ കാശിനാഥന് മുന്നില്‍

കാവ്യ
PROPRO
കാശിനാഥനെ സാക്ഷി നിര്‍ത്തിയാണ്‌ മലയാളിയുടെ പ്രിയപ്പെട്ട നടി കാവ്യമാധവന്‍ കുടുംബാംഗങ്ങള്‍ക്ക്‌ ഒപ്പം ഇരുപത്തിനാലാം പിറന്നാള്‍ ആഘോഷിച്ചത്‌.

കാവ്യ മുഴുനീള നര്‍ത്തകിയുടെ വേഷം അഭിനയിക്കുന്ന ‘ബനാറസ്‌’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടയിലായിരുന്നു പിറന്നാള്‍ ആഘോഷം. രാവിലെ അച്ഛനും അമ്മയ്‌ക്കും ഒപ്പം കാവ്യ കാശിനാഥനെ തൊഴുതു.

ഷൂ‌ട്ടിങ്ങില്‍ പതിവ്‌ പോലെ പങ്കെടുത്തു. വൈകിട്ട്‌ സെറ്റിലുള്ളവര്‍ക്ക്‌ ചെറിയതോതില്‍ ഒരു പാര്‍ട്ടി. കാവ്യയുടെ പിറന്നാള്‍ ആഘോഷങ്ങള്‍ അതില്‍ ഒതുങ്ങി.

പിറന്നാള്‍ ദിനത്തില്‍ കുടുംബത്തോടൊപ്പം കാശിനാഥനെ തൊഴാന്‍ കഴിഞ്ഞത്‌ ഭാഗ്യമായി കാവ്യ കരുതുന്നു. കാശിയില്‍ എത്തുക എന്നത്‌ തന്നെ വലിയ പുണ്യമാണ്‌.

ഇരുപത്തിനാല്‌ വയസുകാരിയായ മകളെ വിവാഹം കഴിച്ച്‌ അയയ്‌ക്കാന്‍ മാതാപിതാക്കള്‍ക്ക്‌ ധൃതിയില്ലേ എന്ന്‌ ചോദിക്കുമ്പോഴും കാവ്യക്ക്‌ മറുപടിയുണ്ട്‌.

“വിവാഹകാര്യം ഒന്നും നമ്മുടെ കൈയ്യില്‍ അല്ലല്ലോ, ഞാന്‍ പോലും അറിയാതെ മാധ്യമങ്ങള്‍ എന്‍റെ വിവാഹം നടത്തി കഴിഞ്ഞു, കേരളത്തിലെ പ്രമുഖ മാധ്യമങ്ങളില്‍ പോലും വിവാഹ വാര്‍ത്ത വന്നു. വീട്ടുകാര്‍ കല്യാണം നോക്കുന്നുണ്ട്‌. ഏത്‌ സമയവും ഫിക്‌സ്‌ ആവാം.”
കാവ്യ
PROPRO
പിറന്നാള്‍ ദിനത്തില്‍ പുതിയ തീരുമാനങ്ങള്‍ എടുക്കുന്ന ശീലവും ഉപേക്ഷിച്ചു എന്ന്‌ കാവ്യ പറയുന്നു. “പിറന്നാള്‍ തീരുമാനങ്ങള്‍ ഒന്നും ഇപ്പോള്‍ എടുക്കാറില്ല, കാരണം അങ്ങനെ എടുക്കുന്ന തീരുമാനങ്ങള്‍ ഒന്നും നടപ്പാക്കാന്‍ പറ്റിയിട്ടില്ല. ഇപ്പോള്‍ അതുകൊണ്ട്‌ അങ്ങനെ തീരുമാനങ്ങള്‍ ഒന്നും എടുക്കാറില്ല.”


കഴിഞ്ഞ വര്‍ഷവും കാവ്യയുടെ ജന്മദിനം സിനിമ സെറ്റില്‍ ആയിരുന്നു. തമിഴ്‌ ചിത്രമായ ‘സാധു മിറണ്ടാല്‍’ എന്ന തമിഴ്‌ സിനിമയുടെ സെറ്റില്‍.

‘ബനാറസില്‍’ അമൃത എന്ന നര്‍ത്തകിയുടെ വേഷത്തിലാണ്‌ കാവ്യ അഭിനയിക്കുന്നത്‌. ബനാറസ്‌ സര്‍വ്വകലാശാലയില്‍ നൃത്തത്തില്‍ റിസേര്‍ച്ച്‌ ചെയ്യാന്‍ എത്തുന്ന നര്‍ത്തകിയാണ്‌ അമൃത. വിനീത്‌ ആണ്‌ ചിത്രത്തിലെ നായകന്‍.
WEBDUNIA|
കാവ്യമാധവന് പിറന്നാള്‍ മധുരം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :