ബീച്ച് സുന്ദരിമാരെ സൂക്ഷിക്കുക!

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
ഫേസ്ബുക്കിലെ ബീച്ച് സുന്ദരിമാരുടെ സ്ലൈഡ്ഷോ കാണാനുള്ള ആഗ്രഹം നിങ്ങളെ കുഴപ്പത്തില്‍ ചാടിച്ചേക്കും. പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റില്‍ പ്രചരിക്കുന്ന വീഡിയോ രൂപത്തിലുള്ള ഒരു വൈറസ് ആയിരത്തിലധികം ആളുകളെ പിടികൂടിയതായി പ്രമുഖ സുരക്ഷാ സോഫ്റ്റ്വെയര്‍ സംരംഭമായ സോഫോസ് അറിയിച്ചു.

യൂസേഴ്സ് വോളിലെ ഒരു പോസ്റ്റില്‍ നിന്ന് ബിക്കിനിയണിഞ്ഞ ഒരു യുവതിയുടെ ചിത്രവുമായാണ് ഈ വീഡിയോ പ്രത്യക്ഷപ്പെടുക. “ഉറക്കം കെടുത്തുന്ന ബീച്ച് സുന്ദരികള്‍” (Distracting Beach Babes) എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോയില്‍ ക്ലിക്കുചെയ്യുമ്പോള്‍ നിങ്ങള്‍ ഫേസ്ബുക്കിന്‍റെ മറ്റൊരു ആപ്ലിക്കേഷനില്‍ എത്തുകയും ഒരു ആഡ്‌വെയര്‍ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് ഡൌണ്‍‌ലോഡ് ചെയ്യപ്പെടുകയും ചെയ്യും. മാത്രമല്ല, ഇത് നിങ്ങളുടെ പേരില്‍ എല്ലാ സുഹൃത്തുക്കള്‍ക്കും ഫോര്‍വേഡ് ചെയ്യപ്പെടും.

ദിവസങ്ങള്‍ക്ക് മുമ്പ് “സെക്സിയസ്റ്റ് വീഡിയോ എവര്‍” എന്ന പേരില്‍ ഫേസ്ബുക്കില്‍ പ്രചരിച്ച വൈറസിന് സമാനമായ വൈറസാണ് ഇതെന്നാണ് കരുതുന്നത്. തങ്ങളുടെ സുഹൃത്തുക്കളില്‍ നിന്നുള്ള അശ്ലീല വീഡിയോകള്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ ഒരു നിമിഷം പോലും ചിന്തിക്കാതെ സ്വീകരിക്കുന്നതാണ് പ്രശ്നം ഗുരുതരമാക്കുന്നതെന്ന് സോഫോസിലെ മുതിര്‍ന കണ്‍‌സള്‍ട്ടന്‍റ് ഗ്രഹാം ക്ലൂയി പറഞ്ഞു.

തങ്ങളുടെ വോളില്‍ അത്തരം സന്ദേശം കാണുന്നവര്‍ ഉടന്‍ തന്നെ അത് ഡിലീറ്റ് ചെയ്യണമെന്നും കമ്പ്യൂട്ടര്‍ സ്കാന്‍ ചെയ്ത് പാസ്‌വേഡ് മാറ്റണമെന്നും ക്ലൂയി നിര്‍ദേശിക്കുന്നു. ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നു എന്ന ആരോപണം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഇത്തരം വൈറസുകളും ഫേസ്ബുക്കില്‍ വ്യാപകമാകുന്നതെന്നത് ആശങ്കയുണര്‍ത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :