ചെറില്‍, ലോക സെക്സിയസ്റ്റ് സുന്ദരി

ലണ്ടന്‍| WEBDUNIA| Last Modified വ്യാഴം, 29 ഏപ്രില്‍ 2010 (11:56 IST)
PRO
ലോകത്തിലെ സെക്സിയസ്റ്റ് സുന്ദരി എന്ന ബഹുമതി വീണ്ടും ചെറില്‍ കോളിനെ തേടിയെത്തിയിരിക്കുന്നു. ഹോളിവുഡ് സുന്ദരികളായ മീഗന്‍ ഫോക്സിനെയും ജസ്സിക്ക ആ‍ല്‍ബയെയും പിന്തള്ളിയാണ് ഈ ഇരുപത്തിയാറുകാരിയെ രണ്ടാം തവണയും സെക്സിയസ്റ്റ് സുന്ദരിയായി തെരഞ്ഞെടുത്തിരിക്കുന്നത്.

ലോകത്തെ 100 സെക്സി സുന്ദരികളെ തെരഞ്ഞെടുക്കാന്‍ വേണ്ടി പ്രശസ്ത മാഗസിനായ എഫ്‌എച്ച്‌എം നടത്തിയ സര്‍വെയിലാണ് ചെറില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. മീഗന്‍ ഫോക്സ് (23) രണ്ടാം വര്‍ഷവും ചെറിലിനു പിന്നില്‍ രണ്ടാം സ്ഥാനത്താണ്. പ്രശസ്ത മോഡല്‍ മരിസ മില്ലറാണ് മൂന്നാം സ്ഥാനത്ത്.

ജസീക്ക ആല്‍ബയ്ക്ക് ഒമ്പതാം സ്ഥാനത്ത് എത്താനെ കഴിഞ്ഞുള്ളൂ. ബ്രിട്ടണിലെ സെക്സിയസ്റ്റ് വനിത എന്ന ബഹുമതി സ്വന്തമാക്കിയ കെല്ലി ബ്രൂക്ക് ഇത്തവണ ഏഴാം സ്ഥാനം സ്വന്തമാക്കി. കഴിഞ്ഞ തവണ ഇവര്‍ നാല്‍പ്പത്തിയെട്ടാം സ്ഥാനത്തായിരുന്നു.

എന്നാല്‍, ബ്രിട്നി സ്പിയേഴ്സിന് കഴിഞ്ഞ വര്‍ഷത്തെ സ്ഥാനത്തിന് അടുത്തെങ്ങും എത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനത്ത് ഉണ്ടായിരുന്ന ബ്രിട്നി ഇപ്പോള്‍ നാല്‍പ്പത്തിനാലാം സ്ഥാനത്താണ്.

ഹോളിവുഡിലെ മറ്റൊരു പ്രശസ്തയായ ആഞ്ജലീന ജോളി ഇപ്പോഴും എഴുപതാം സ്ഥാനം നിലനിര്‍ത്തി. ഇവരുടെ എതിരാളി ജെന്നിഫര്‍ ആനിന്‍സ്റ്റണ് ഇത്തവണ എണ്‍പത്തിയൊന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :