തൊണ്ണുറ്റിയൊമ്പതുകാരി യൂട്യൂബില്‍ സ്റ്റാര്‍

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
വയസ്സ് തൊണ്ണൂറ്റിയൊമ്പതായി... വയസ്സായെന്ന് കരുതി പുള്ളിക്കാരി അടങ്ങിയിരിക്കാനും തയ്യാറല്ല. പുസ്തകം വായിക്കണം, പാട്ടുകേള്‍ക്കണം, സിനിമ കാണണം... ഒന്നിനും ഒരു കുറവുമില്ല. എല്ലാറ്റിനും സാങ്കേതിക ലോകത്തെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങളുടെ സേവനവും വേണം.

ലേക് ഓസ്‌വീഗോ സ്വദേശിയായ വിര്‍ജിനിയ കാം‌പെലാണ് തൊണ്ണൂറ്റിയൊമ്പതാം വയസ്സിലും ഇന്റര്‍നെറ്റും ആപ്പിളിന്റെ ഏറ്റവും പുതിയ ജനപ്രിയ ഉല്‍പ്പന്നമായ ഐപാഡും ഉപയോഗിക്കുന്നത്. നെറ്റില്‍ ലഭ്യമായ എല്ലാ സേവങ്ങള്‍ക്കും ഇവര്‍ ഉപയോഗിക്കുന്നത് ഐപാഡ് സേവനമാണ്. തൊണ്ണൂറ്റിയൊമ്പതുകാരി ഐപാഡ് ഉപയോഗിക്കുന്ന വീഡിയോയ്ക്ക് യൂട്യൂബില്‍ വന്‍ ഹിറ്റ്സാണ് ലഭിക്കുന്നത്.

ഐപാഡ് തന്റെ ജീവിതത്തെ ഏറെ മാറ്റിമറിച്ചെന്നും അവര്‍ പറഞ്ഞു. 1910ല്‍ ജനിച്ച ഇവര്‍ നേരത്തെ തന്നെ സാങ്കേതിക സേവനങ്ങള്‍ ഉപയോഗിക്കാറുണ്ടായിരുന്നെങ്കിലും അടുത്തിടെയാണ് സജീവമായത്. ഐപാഡ് ടാബ്‌ലറ്റ് ലഭിച്ചതോടെ മ്യൂസികും സിനിമയും പത്ര, പുസ്തക വായനയുമൊക്കെ നെറ്റിലൂടെയായി. ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്സിന്റെ പുതിയ കണ്ടുപിടിത്തത്തെ ഏറ്റവും വലിയ നേട്ടമായാണ് ഇവര്‍ കാണുന്നത്.

വിര്‍ജിനിയ കാം‌പെല്‍ ഐപാഡ് ടാബ്‌ലറ്റ് ഉപയോഗിക്കുന്ന വീഡിയോ യൂട്യൂബില്‍ 90,000 ഹിറ്റ്സ് കവിഞ്ഞിട്ടുണ്ട്. മറ്റു ടാബ്‌ലറ്റുകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ആപ്പിള്‍ ഐപാഡാണ് മികച്ചതെന്നാണ് ഇവര്‍ പറയുന്നത്. കവിതയും ലേഖനങ്ങളും കഥകളുമെല്ലാം ഐപാഡില്‍ തന്നെയാണ് ടൈപ്പ് ചെയ്യുന്നത്. എല്ലാം ബ്ലോഗുകളില്‍ പോസ്റ്റ് ചെയ്യുന്നുമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :