ആപ്പിള്‍ മോഷണം നടത്തി, കൊഡാക് കേസിന്

ലണ്ടന്‍| WEBDUNIA|
ലോകത്തെ മുന്‍‌നിര കാമറ നിര്‍മ്മാണ കമ്പനിയായ കൊഡാക് ആപ്പിള്‍, റിസര്‍ച്ച് ഇന്‍ മോസന്‍(റിം) കമ്പനികള്‍ക്കെതിരെ കേസിന്. ആപ്പിളിന്റെ ജനപ്രിയ ഉല്‍പ്പന്നമായ ഐ ഫോണ്‍ റിമ്മിനന്റെ സ്മാര്‍ട്ട് ഫോണ്‍ ബ്ലാക്ക് ബെറി എന്നിവയില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക സേവനങ്ങള്‍ കൊഡാകിന്റേത് മോഷ്ടിച്ചതാണെന്നാണ് പരാതി.

അമേരിക്കയിലെ ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷണിലാണ് കൊഡാക് പരാതി നല്‍കിയിരിക്കുന്നത്. കോഡാക് ചിത്രങ്ങളുടെ പ്രിവ്യൂ കാണാനായി ഉപയോഗിക്കുന്ന സാങ്കേതികതയാണ് ഐഫോണിലും ബ്ലാക്ക് ബറിയിലും ഉപയോഗിക്കുന്നതെന്നാണ് പരാതി.

രണ്ട് കമ്പനികളെക്കെതിരെയും പ്രത്യേകം കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. തങ്ങളുടെ സാങ്കേതികത മോഷ്ടിച്ച ഇരുകമ്പനികളുടെയും ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിരോധിക്കണമെന്ന് കൊഡാക് ഐടിസിയോട് ആവശ്യപ്പെട്ടു.

എന്നാല്‍, കൊഡാകിന്റെ ഇത്തമൊരു ആരോപണം റിമ്മും ആപ്പിളും നിഷേധിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ഈ വിഷയം സംബന്ധിച്ച് ഇരുകമ്പനികളോടും ചര്‍ച്ച നടത്തിയെന്നും എന്നാല്‍ സൌഹൃദപരമായ ഒരു നീക്കമല്ല ഇരുകമ്പനികളില്‍ നിന്നുണ്ടായതെന്നും കൊഡാക് വക്താവ് ലൂറ കൊത്തേല പറഞ്ഞു.

ഇതിനെതിരെ ഇനിയും നടപടി കൈക്കൊണ്ടില്ലെങ്കില്‍ തങ്ങളുടെ ഓഹരി ഉടമകളോടും ഉപഭോക്താക്കളോടും ചെയ്യൂന്ന നീതികേടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആപ്പിളിനെതിരെ ഇത്തരത്തില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. സണ്‍ മൈക്രോസിസ്റ്റത്തിന്റെ ജാവാ പ്രോഗ്രാമിംഗ്, നോകിയയുടെ ചില സാങ്കേതിക സേവനം ആപ്പിള്‍ ഉപയോഗപ്പെടുത്തിയതും ഏറെ വിവാദത്തിന് വഴിത്തെളിയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :