ആങ് സാന്‍ സൂകിയുടെ സ്വറ്ററിന് 50,000 ഡോളര്‍!

യാങ്കൂണ്‍| WEBDUNIA|
PTI
PTI
മ്യാന്‍മര്‍ ജനാധിപത്യ പോരാളി ആങ് സാന്‍ സൂകി തുന്നിയ കമ്പിളി സ്വറ്റര്‍ റെക്കോര്‍ഡ് തുകയ്ക്ക് ലേലത്തില്‍ പോയി. ഏകദേശം 50,000 ഡോളറിനാണു സ്വെറ്റര്‍ ലേലത്തില്‍ പോയത്.

സൂകി കൈകൊണ്ട് തുന്നിയ സ്വറ്ററാണിത്. മ്യാന്‍മറിലെ ഒരു റേഡിയോ സ്റ്റേഷന്‍ കമ്പനിയാണ് ഇത് ലേലത്തില്‍ വാങ്ങിയത്. സൂകിയുടെ പാര്‍ട്ടിയായ നാഷനല്‍ ലീഗ് ഫൊര്‍ ഡെമോക്രസി ആണ് സ്വറ്റര്‍ ലേലം ചെയ്തത്.

പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനു പണം കണ്ടെത്താന്‍ വേണ്ടിയാണ് സ്വറ്റര്‍ ലേലം ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :