ഇപ്പോള്‍ ഞാന്‍ പകുതി ഇന്ത്യക്കാരി: സ്യൂചി

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
താന്‍ പകുതി ഇന്ത്യാക്കാരി ആയതു പോലെ തോന്നുന്നുവെന്ന് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന മ്യാന്‍മര്‍ പ്രതിപക്ഷ നേതാവ് ആങ് സാങ് സ്യൂചി. അതില്‍ തനിക്ക് അഭിമാനമുണ്ടെന്നും അവര്‍ പറഞ്ഞു. ലജ്പത് നഗറിലെ ലേഡീ ശ്രീറാം കോളേജില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അവര്‍.

1960ല്‍ ഇന്ത്യയിലെ ബര്‍മ്മീസ് അംബാസഡറായിരുന്ന അമ്മ ഖി ന്‍കീക്കൊപ്പം എത്തിയ സ്യൂചി 1962 മുതല്‍ 1965 വരെയാണ് ലേഡീ ശ്രീറാമില്‍ പഠിച്ചത്. രാഷ്ട്രമീമാംസയായിരുന്നു വിഷയം. ബി.എ (ഓണേഴ്സ്) ബിരുദം നേടിയശേഷം പിന്നീട് ഉപരിപഠനത്തിന്‌ വിദേശത്തേക്ക് പോവുകയായിരുന്നു.

ഒരുനാള്‍ താന്‍ ഇവിടേക്ക് തിരിച്ചു വരുമെന്ന് അറിയാമായിരുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഏറ്റവും പ്രിയപ്പെട്ട ഗാനമായ 'രഘുപതി രാഘവ് രാജാറാം' എന്ന ഗാനം പഠിച്ചത് ഇവിടെ നിന്നാണ് എന്ന് സ്യൂചി പറഞ്ഞപ്പോള്‍ സദസ് കരഘോഷം മുഴക്കി. താന്‍ സ്വപ്നം കാണുന്ന മ്യാന്‍മറിനെ രൂപപ്പെടുത്തി എടുക്കാന്‍ ഇന്ത്യയുടെ സഹായം ആവശ്യമാണെന്നും സ്യൂചി പറഞ്ഞു.

തന്റെ ആഗ്രഹങ്ങളൊന്നും തെറ്റല്ലെന്ന് മനസിലാക്കി തന്ന കലാലയമാണിത്. സ്വന്തം തത്വങ്ങളോട് ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുതെന്നും സ്യൂചി നിര്‍ദ്ദേശിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :