കൃഷി അതിര് കടന്നപ്പോള്‍ തടവുശിക്ഷ!

യാങ്കൂണ്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
രാജ്യാതിര്‍ത്തി കടന്ന് മ്യാന്‍‌മറില്‍ കൃഷി ചെയ്യാന്‍ ശ്രമിച്ച തായ്‌ലന്‍ഡുകാര്‍ക്ക് തടവുശിക്ഷ. മ്യാന്‍മര്‍ കോടതിയാണ് 92 തായ്‌ലന്‍ഡ് സ്വദേശികള്‍ക്ക് ശിക്ഷ വിധിച്ചത്. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവാണ് ഇവര്‍ക്ക് ലഭിച്ചത്.

അതിര്‍ത്തി കടന്ന് റബ്ബര്‍ കൃഷി ചെയ്യാനായിരുന്നു തായ്‌ലന്‍ഡുകാരുടെ ശ്രമം എന്നാണ് റിപ്പോര്‍ട്ട്. ജൂലൈ ആദ്യം മ്യാന്‍‌മര്‍ സൈന്യം ഇവരെ പിടികൂടി.

എന്നാല്‍ കോടതി വിധിയേക്കുറിച്ച് പ്രതികരിക്കാന്‍ തായ്‌ലന്‍ഡ് വിദേശകാര്യ മന്ത്രാലയം തയ്യാറായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :