ഞാന്‍ പടിയിറങ്ങിയ ശേഷമാണ് റയില്‍‌വെയ്ക്ക് ഈ ഗതി വന്നത്: ലാലു

പാറ്റ്ന| WEBDUNIA|
PRO
PRO
തന്റെ പ്രവര്‍ത്തനങ്ങളെ സ്വയം പുകഴ്ത്തി മുന്‍ റെയില്‍മന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ്. താന്‍ അധികാരം ഒഴിഞ്ഞ ശേഷമാണ് റയില്‍വെയുടെ വികസനപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

വീണ്ടും റെയില്‍‌വെ മന്ത്രി സ്ഥാനത്തെത്തിയാല്‍ തന്റെ ഭരണകാലത്ത് തുടങ്ങി വച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്നും ലാലു ഉറപ്പുനല്‍കി. റയില്‍‌വെയ്ക്ക് വേണ്ടി താന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിദേശത്ത് നിന്ന് പോലും പ്രശംസ നേടിത്തന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘റയില്‍‌വെയുടെ പ്രധാനമന്ത്രി’ എന്ന അവകാശപ്പെട്ടുന്ന ലാലു മന്ത്രിയായിരുന്ന കാലത്ത് ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ അനുവദിച്ചിരുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :