കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് കേന്ദ്രത്തിന്റെ അംഗീകാരം

ന്യൂഡല്‍ഹി| WEBDUNIA|
പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 576 കോടി രൂപയുടെ പദ്ധതി പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാവും നടപ്പാക്കുക. സ്വകാര്യ പങ്കാളിയെ ആഗോള ടെണ്ടര്‍ വിളിച്ചാവും കണ്ടെത്തുക. റെയില്‍വേയ്ക്ക് 26% ഓഹരി പങ്കാളിത്തമുള്ള സംയുക്ത സംരംഭത്തിനു കീഴില്‍ പദ്ധതി നടപ്പാക്കാനാണു തീരുമാനം.

ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഫാക്ടറിക്ക് 200 ഓളം കോച്ചുകള്‍ പ്രതിവര്‍ഷം നിര്‍മ്മിക്കാനുള്ള ശേഷിയുണ്ടാവും. ആദ്യം സ്റ്റീല്‍ കോച്ചുകളും പിന്നീട് അലുമിനിയം കോച്ചുകളും കഞ്ചിക്കോട് ഫാക്ടറിയില്‍ നിര്‍മ്മിക്കും.

റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ ലാലു പ്രസാദ് യാദവ് ആണ് 2008-09ലെ റെയില്‍വേ ബജറ്റില്‍, കഞ്ചിക്കോട്ട് കോച്ച് ഫാക്ടറി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ഫാക്ടറിക്ക് സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ച തര്‍ക്കങ്ങള്‍ കാരണം പദ്ധതി നീണ്ടുപോകുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :