മാംസ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം

ദുബായ്| WEBDUNIA| Last Modified ബുധന്‍, 26 മെയ് 2010 (14:50 IST)
യു എ ഇയിലേക്ക്ക് മാംസം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം. ഇന്ത്യയെ കൂടാതെ ഓസ്ട്രേലിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും യു എ ഇയിലേക്ക് മാസമെത്തുന്നു. യു എ ഇയിലെ വിദേശ കച്ചവട മന്ത്രാലയം പുറത്തുവിട്ട 2009 വര്‍ഷത്തിലെ കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്ക് മാംസ ഉല്‍പ്പന്നങ്ങള്‍ 16.3 ശതമാനമാണ് കഴിഞ്ഞ വര്‍ഷം ഇറക്കുമതി ചെയ്തതെന്ന് എം ഒ എഫ് ടി അറിയിച്ചു. തൊട്ടുപിറകെയുള്ള ബ്രസീലില്‍ നിന്ന് 13.9 ശതമാനവും ഓസ്ട്രേലിയയില്‍ നിന്ന് 6.3 ശതമാനവും മാംസം ഇറക്കുമതി ചെയ്യുന്നതായി അധികൃതര്‍ അറിയിച്ചു.

ഇതില്‍ മൂന്ന് രാജ്യങ്ങളില്‍ നിന്ന് തണുപ്പിച്ച മാംസവും ഇറക്കുമതി ചെയ്യുന്നുണ്ട്. ഏകദേശം 87 ശതമാ‍നം മാംസവും തണുപ്പിച്ചാണ് ഇറക്കുമതി ചെയ്യുന്നത്. ബ്രസീലില്‍ നിന്ന് 25 %, ഓസ്ട്രേലിയ 7%, ഇന്ത്യ 55% തണുപ്പിച്ച മാംസ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതായി വിദേശ കച്ചവട മന്ത്രാലയം അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :