ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് രണ്ട് വിമാനങ്ങള്‍ കൂടി

ദുബായ്| WEBDUNIA|
PRO
PRO
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ എയര്‍ലൈന്‍സായ കിംഗ്‌ഫിഷര്‍ ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്ക് രണ്ട് പുതിയ സര്‍വീസുകള്‍ കൂടി തുടങ്ങും. ദുബായില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കും ദുബായില്‍ നിന്ന് മുംബൈയിലേക്കുമാണ് സര്‍വീസ് നടത്തുകയെന്ന് കിംഗ്ഫിഷര്‍ അധികൃതര്‍ അറിയിച്ചു.

നിലവില്‍ ഇന്ത്യയില്‍ നിന്ന് യു എ യിലേക്ക് 21 വീക്‍ലി ഫ്ലൈറ്റുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. യു എ ഇയിലേക്കുള്ള രണ്ട് സര്‍വീസുകള്‍ക്കും എയര്‍ ബസ് എ320 വിമാനമാണ് ഉപയോഗിക്കുക. ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള സര്‍വീസില്‍ പഞ്ചനക്ഷത്ര സേവനങ്ങള്‍ ലഭ്യമായിരിക്കും.

രണ്ട് പുതിയ അന്താരാഷ്ട്ര സര്‍വീസ് കൂടി തുടങ്ങുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് കിംഗ്ഫിഷര്‍ മേധാവി വിജയ് മല്യ പറഞ്ഞു. അതേസമയം, കഴിഞ്ഞ മാസം 28 മുതല്‍ ഡല്‍ഹി-ലണ്ടന്‍, ഡല്‍ഹി-ഹോംഗ്‌കോംഗ് നോണ്‍ സ്റ്റോപ് സര്‍വീസുകള്‍ തുടങ്ങിയിരുന്നു. വേനല്‍ക്കാലത്ത് ഏഴ് പുതിയ അന്താരാ‍ഷ്ട്ര സര്‍വീസുകള്‍ കൂടി തുടങ്ങിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :