നാല്‍കോയ്ക്ക് അഞ്ചിരട്ടി നേട്ടം

മുംബൈ| WEBDUNIA| Last Modified ശനി, 15 മെയ് 2010 (12:50 IST)
PRO
PRO
രാജ്യത്തെ പൊതുമേഖാ കമ്പനിയായ നാഷണല്‍ അലുമിനിയം കമ്പനി (നാല്‍കോ) യുടെ അറ്റാദായ വരുമാനം അഞ്ചിരട്ടി വര്‍ധിച്ചു. നാല്‍കോയുടെ അറ്റാദായം മുന്‍ വര്‍ഷത്തേക്കാള്‍ 2009-10 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ അഞ്ചിരട്ടി വര്‍ധിച്ച് 391.48 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.

2008-09 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 83.02 കോടി രൂപയായിരുന്നു. ഇക്കാലയളവില്‍ കമ്പനിയുടെ മൊത്തവരുമാനവും വര്‍ധിച്ചിട്ടുണ്ട്. മാര്‍ച്ച് 31ന് അവസാനിച്ച കണക്കുകള്‍ പ്രകാരം കമ്പനിയുടെ മൊത്തവരുമാനം 1,625.97 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇക്കാലയളവില്‍ ഇത് 1,125.66 കോടി രൂപയായിരുന്നു.

അതേസമയം, നാല്‍കോയുടെ ഒരു വര്‍ഷത്തെ കണക്കുകള്‍ നോക്കുമ്പോള്‍ അറ്റാദായം 34.55 ശതമാനം കുറഞ്ഞ് 832.60 കോടിയിലെത്തിയിട്ടുണ്ട്. രാജ്യത്തെ അലുമിനിയം നിര്‍മാണ കമ്പനികളില്‍ മൂന്നാം സ്ഥാനത്തുളള നാല്‍കോ ആഗോള വിപണിയിലും ആഭ്യന്തര വിപണിയിലും അലുമിനിയം വിപണനം ചെയ്യുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :