എസ്ബിടി മിഡില്‍ ഈസ്റ്റ് പ്രവര്‍ത്തനം സജീവമാക്കുന്നു

തിരുവനന്തപുരം| WEBDUNIA| Last Modified ചൊവ്വ, 27 ഏപ്രില്‍ 2010 (14:27 IST)
PRO
PRO
രാജ്യത്തെ പ്രമുഖ ബാങ്കുകളില്‍ ഒന്നായ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂര്‍ മിഡില്‍ ഈസ്റ്റിലെ പ്രവര്‍ത്തനങ്ങള്‍ സജിവമാക്കുന്നു. എന്‍ ആര്‍ ഐ നിക്ഷേപം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് വിദേശത്തും പ്രവര്‍ത്തനം സജീവമാക്കുന്നത്.

2009-10 വര്‍ഷത്തില്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ 2,455 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. 2008-09 വര്‍ഷത്തില്‍ എന്‍ ആര്‍ ഐ നിക്ഷേപം 2,500 കോടി രൂപയായിരുന്നു. നിലവില്‍ മിഡില്‍ ഈസ്റ്റില്‍ എസ് ബി ടി ബാങ്കിന് 28 എക്സ്ചേഞ്ച് കേന്ദ്രങ്ങളുണ്ടെന്നും ഉടന്‍ തന്നെ അഞ്ചില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ എ കെ ജഗന്നാഥന്‍ പറഞ്ഞു.

കഴിഞ്ഞ സാമ്പത്തികവര്‍ഷം 684.27 കോടി രൂപയുടെ അറ്റാദായം നേടി. എസ് ബി ടിയുടെ അറ്റാദായത്തില്‍ 12.57 ശതമാനം വര്‍ധനവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക വര്‍ഷത്തിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഓഹരി ഉടമകള്‍ക്ക്‌ 160 ശതമാനം ലാഭവിഹിതമാണ്‌ ബാങ്ക്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :