കന്യകയാവാന്‍ ആഗ്രഹിക്കുന്നവര്‍ ഏറെ!

WEBDUNIA|
PRO
കന്യകാത്വത്തിന് ഇന്ത്യന്‍ സമൂഹം നല്‍കുന്ന മൂല്യം വളരെ വലുതാണ്. കാലാകാലങ്ങളായി നിലനില്‍ക്കുന്ന ഈ പ്രവണത ലോകത്ത് മറ്റേത് രാജ്യത്തെക്കാളും ഇവിടെ ശക്തവുമാണ്. അതിന്റെ പ്രതിഫലനമെന്നോണം സന്തുഷ്ടമായ കുടുംബജീവിതത്തിനു വേണ്ടി വിവാഹത്തിനു മുമ്പ് കന്യാചര്‍മ്മം വച്ചുപിടിപ്പിക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാവുന്ന അവിവാഹിതകളുടെ എണ്ണവും ഇന്ത്യന്‍ സമൂഹത്തില്‍ വര്‍ദ്ധിക്കുകയാണ്.

കന്യാചര്‍മ്മം പൊട്ടിപ്പോകാന്‍ ലൈംഗിക ബന്ധമല്ലാതെയുള്ള സാധ്യതകളും നിലനില്‍ക്കെയാണ് ഇന്ത്യയില്‍ ഇത്തരം ശസ്ത്രക്രിയകള്‍ക്ക് പ്രചാരം ഏറുന്നത്. ഇന്ത്യയില്‍ ഓരോ വര്‍ഷവും ‘ഹൈമനോപ്ലാസ്റ്റി’ എന്ന കന്യാചര്‍മ്മ ശസ്ത്രകിയയ്ക്ക് വിധേരാവുന്നവരുടെ എണ്ണത്തില്‍ 30 ശതമാനത്തോളം വര്‍ദ്ധന ഉണ്ടാവുന്നു എന്നാണ് കണക്കുകള്‍. ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള യുവതികളാണ് ഈ ശസ്ത്രക്രിയയ്ക്ക് തയ്യാറാവുന്നത്.

കൂടുതലും ഉദ്യോഗസ്ഥകളായ വനിതകളാണ് കന്യാചര്‍മ്മ ശസ്ത്രക്രിയയ്ക്കായി ആശുപത്രികളെ സമീപിക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ 75,000 രൂപയോളം ചെലവു വരുന്ന ഈ ശസ്ത്രക്രിയയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ 25,000 രൂപയോളമാണ് ചെലവ്.

കന്യാചര്‍മ്മം പൂര്‍വ സ്ഥിതിയിലാക്കാന്‍ വരുന്ന യുവതികളിലേറെയും വിവാഹ പൂര്‍വ ബന്ധമുള്ളവരാണ് എന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നു. അതായത്, കന്യകാത്വം സമര്‍പ്പിച്ച് ആശങ്കകള്‍ അലോസരപ്പെടുത്താത്ത സുദൃഡമായ ഒരു വിവാഹബന്ധം കരുപ്പിടിപ്പിക്കാനാണ് മിക്കവരും ഹൈമനോപ്ലാസ്റ്റിക്ക് വിധേയരാവുന്നതത്രേ!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :