മോഡിയുടെ ‘ലോക്പാല്‍‘ ആശാറാ‍ം ബാപ്പുവിന്റെ ‘കന്യകാത്വം‘ പോലെ

ന്യൂഡല്‍ഹി| WEBDUNIA|
PRO
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡിക്കെതിരെ കേന്ദ്രമന്ത്രി ജയറാം രമേശിന്റെ രൂക്ഷവിമര്‍ശനം.

മോഡി ലോക്പാല്‍ ബില്ലിനെ കുറിച്ച് പറയുന്നത് ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായ ആള്‍ദൈവം ആശാറം ബാപ്പു കന്യകാത്വത്തെ കുറിച്ചു പറയുന്നതിന് സമാനമാണെന്നാണ് ജയറാം രമേശ് പറഞ്ഞത്.

ഉത്തരാഖണ്ഡില്‍ മുന്‍ബിജെപി സര്‍ക്കാ‍ര്‍ കൊണ്ടുവന്ന ലോകായുക്ത നിയമം ലോക്പാല്‍ ബില്ലിനായി സമ്മര്‍ദ്ദം ചെലുത്തുന്ന കോണ്‍ഗ്രസ് എന്തു കൊണ്ടാണെന്ന് കഴിഞ്ഞ ദിവസം നടന്ന ഒരു റാലിയില്‍ സംസാരിക്കവെ മോഡി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാ‍ഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചിരുന്നു.

ഗുജറാത്തില്‍ 10 വർഷമായി ലോകായുക്തയെ നിയമിക്കാന്‍ തയ്യാറാകാത്ത മോഡിക്ക് ലോക്പാലിനെ കുറിച്ച് പറയാന്‍എന്താണ് യോഗ്യത?​ ഇത് ആശാറം ബാപ്പു കന്യകാത്വത്തെ കുറിച്ച് പറയുന്നതിന് തുല്യമാണെന്നാണ് ജയറാം രമേശ് പ്രതികരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :