വൈറ്റമിന്‍ ഗുളികകളുടെ ഗുണം ഒരാഴ്ച!

WEBDUNIA|
PRO
വൈറ്റമിന്‍ ഗുളികകളുടെ പ്രയോജനം മാത്രമോ? നാം വാങ്ങി ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ പിന്നെ അങ്ങനെ തന്നെ എന്നാണ് ഒരു പുതിയ പഠനം പറയുന്നത്.

ഉഷ്ണവും ഈര്‍പ്പവുമുള്ള കാലാവസ്ഥയില്‍ സൂക്ഷിച്ചിരിക്കുന്ന വൈറ്റമിന്‍ ഗുളികകള്‍ക്ക് ബോട്ടില്‍ തുറന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ഗുണം നഷ്ടപ്പെടുമെന്നാണ് പഠനത്തില്‍ പറയുന്നത്. അപ്പോള്‍ ന്യായമായിട്ടും ഒരു സംശയം തോന്നാം, അടപ്പുകള്‍ ഉണ്ടെങ്കിലും ഇത്തരത്തില്‍ ഗുണം നഷ്ടപ്പെടുമോ എന്ന്.

ഓരോ തവണ നാം ബോട്ടില്‍ തുറക്കുമ്പോഴും കുപ്പിക്കുള്ളിലെ വായുവിന് അന്തരീക്ഷ വായുവുമായി സമ്പര്‍ക്കമുണ്ടാവുന്നത് വൈറ്റമിന്‍ ഗുളികകളിലെ പോഷകങ്ങള്‍ അലിഞ്ഞു പോകാന്‍ കാരണമാവും എന്നാണ് പഠനത്തില്‍ പറയുന്നത്.

വൈറ്റമിന്‍ സി, വൈറ്റമിന്‍ ബിയുടെ വകഭേദങ്ങള്‍, ഡയറ്ററി സപ്ലിമെന്റ്സ് തുടങ്ങിയവ ഉള്‍പ്പെടുന്ന ക്രിസ്റ്റലൈന്‍ പദാര്‍ത്ഥങ്ങളാണ് ഇത്തരത്തില്‍ മാറ്റത്തിനു വിധേയമാവുന്നത്. ഇന്‍‌ഡ്യാനയിലെ ലിസാ മാവര്‍ എന്ന ശാസ്ത്രജ്ഞയാണ് വൈറ്റമിന്‍ ഗുളികകളെ കുറിച്ചുള്ള പഠനം നടത്തിയത്.

വൈറ്റമിന്‍ സി ഗുളികളുടെ ഗുണഫലം ബോട്ടില്‍ തുറന്ന് ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ണമായും ഇല്ലാതാവുമെന്നും ലിസ ‘അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ഫുഡ് കെമിസ്ട്രി’ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഇത്തരത്തില്‍ ഗുണം നഷ്ടപ്പെട്ട ഗുളികകളില്‍ തവിട്ടു നിറത്തിലുള്ള പുള്ളികള്‍ കാണാം അല്ലെങ്കില്‍ അത്തരം ഗുളികള്‍ അലിയുന്ന ലക്ഷണം കാണിച്ചേക്കാമെന്നും ലിസ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :