പന്നിപ്പനിയെ അകറ്റി നിര്‍ത്താന്‍

പി എന്‍ ജ്യോതിഷ്

WEBDUNIA|
പാശ്ചാത്യ രാജ്യങ്ങളില്‍ പടര്‍ന്ന് പിടിക്കുന്ന പന്നിപ്പനി ഇന്ത്യയ്ക്കും ഭീഷണി ഉയര്‍ത്തിയേക്കാം. ഇപ്പോഴത്തെ പനിബാധയ്ക്ക് കാരണമായ എച്ച്1 എന്‍1 വൈറസുകള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതാണ് ആരോഗ്യ ലോകത്തെ ജാഗരൂകമാക്കുന്നത്.

പന്നിപ്പനി ബാധിച്ചവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് ഇത് പകരാതിരിക്കാന്‍ ആരോഗ്യ വിദഗ്ധര്‍ പൊതുവായ ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചാല്‍ മാരകമായ ഈ വൈറസ് ബാധ പടര്‍ന്ന് പിടിക്കാതെ സൂക്ഷിക്കാം.

പന്നിയിറച്ചി നല്ലവണ്ണം വേവിച്ചു കഴിച്ചാല്‍ വൈറസ് ബാധ ഉണ്ടാവില്ല. അതേസമയം, പന്നികളെ പരിപാലിക്കുന്നവര്‍ക്ക് വൈറസ് ബാധയുണ്ടാവാന്‍ കൂടുതല്‍ സാധ്യതയുണ്ട്.

പന്നിപ്പനിയെ അകറ്റി നിര്‍ത്താന്‍:

കൈകള്‍ എപ്പോഴും വൃത്തിയായി കഴുകി സൂക്ഷിക്കുക. ജനത്തിരക്കുള്ള സ്ഥലങ്ങളില്‍ നിന്ന് പരമാവധി വിട്ടു നില്‍ക്കുക. പനി ബാധിച്ചവരില്‍ നിന്ന് ഒരു കൈയ്യുടെ അകലമെങ്കിലും സൂക്ഷിക്കുക. നല്ലവണ്ണം ഉറങ്ങുക. ധാരാളം വെള്ളം കുടിക്കുകയും പോഷക സമൃദ്ധമായ ആഹാരം കഴിക്കുകയും ചെയ്യുക.

ഇവ ചെയ്യരുത്:

പനി പടര്‍ന്ന് പിടിക്കുന്ന അവസരത്തില്‍ ഹസ്തദാനം നടത്തി അഭിവാദ്യം ചെയ്യാന്‍ മുതിരരുത്. പൊതു സ്ഥലത്ത് തുപ്പരുത്. ഡോക്ടറെ കാണാതെ സ്വയം മരുന്ന് നിശ്ചയിക്കരുത്.

നിങ്ങള്‍ക്ക് രോഗമുണ്ടെങ്കില്‍:

വീട്ടില്‍ തന്നെ പരമാവധി കഴിയുക. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പരമാ‍വധി കുറയ്ക്കുക. നല്ലവണ്ണം വിശ്രമിക്കുക, ദ്രവരൂപത്തിലുള്ള ആഹാരം ധാരാളം കഴിക്കുക. ചുമയ്ക്കുമ്പോഴും ചീറ്റുമ്പോഴും മുഖം തുണികൊണ്ട് മറയ്ക്കുക. സമയാസമയങ്ങളില്‍ ഡോക്ടറുടെ ഉപദേശം സ്വീകരിക്കണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :