പതിനൊന്നുകാരിയെ മാതാവിന്‍റെ സഹായത്തോടെ കാമുകന്‍ പീഡിപ്പിച്ചു; ഇരുവരും അറസ്‌റ്റില്‍ - സംഭവം മലപ്പുറത്ത്

പതിനൊന്നുകാരിയെ മാതാവിന്‍റെ സഹായത്തോടെ കാമുകന്‍ പീഡിപ്പിച്ചു; ഇരുവരും അറസ്‌റ്റില്‍ - സംഭവം മലപ്പുറത്ത്

 rape case , rape , police , women , കാമുകന്‍ , ലൈംഗിത , പെണ്‍കുട്ടി , പീഡനം
മലപ്പുറം| jibin| Last Modified ചൊവ്വ, 24 ജൂലൈ 2018 (16:14 IST)
മാതാവിന്‍റെ സഹായത്തോടെ കാമുകന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി
പീഡിപ്പിച്ചു. മലപ്പുറത്ത് മഞ്ചേരിയിലാണ് സംഭവം.

പെണ്‍കുട്ടിയുടെ മാതാവിന്റെ കാമുകനായ ചെരണി കുന്നത്ത് നടുത്തൊടു നിയസിനെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. സ്‌ത്രീയും അറസ്‌റ്റിലായി.

നിയസുമായി യുവതിക്ക് വഴിവിട്ട ബന്ധമാണുണ്ടായിരുന്നത്. ഇയാള്‍ പതിവായി വീട്ടില്‍ എത്താറുണ്ടായിരുന്നു. ഇതിനിടെയാണ് പതിനൊന്ന് വയസുള്ള മകളെ കാമുകന് ലൈംഗികമായി ഉപയോഗിക്കാന്‍ മാതാവ് വിട്ടു നല്‍കിയത്.

പരാതി ലഭിച്ച പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്യുകയും ഇരുവരെയും അറസ്‌റ്റ് ചെയ്യുകയുമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :