ഹോട്ടല്‍ മുറിയില്‍ പീഡനം; ലങ്കന്‍ താരത്തെ സസ്‌പെന്‍‌ഡ് ചെയ്‌തു - സുഹൃത്ത് അറസ്‌റ്റില്‍

കൊളംബോ, തിങ്കള്‍, 23 ജൂലൈ 2018 (18:52 IST)

 sri lanka , crickete ,  Gunathilaka , rape case , പൊലീസ് , പീഡനം , ഗുണതിലക , ലൈംഗിക ആരോപണം

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്‌ക യുവതിയെ ഹോട്ടല്‍ മുറിയില്‍ പീഡിപ്പിച്ചതായി പരാതി. നോര്‍വേ സ്വദേശികളായ രണ്ടു യുവതികളെ താരവും സുഹൃത്തും ചേര്‍ന്ന് ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ആരോപണത്തെ തുടര്‍ന്ന് ഗുണതിലകയെ മൂന്നു ഫോര്‍മാറ്റുകളില്‍ നിന്നും ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തു. എന്നാല്‍ വിഷയത്തില്‍ വ്യക്തത വരുത്താന്‍ ബോര്‍ഡ് ഇതുവരെ ശ്രമം നടത്തിയിട്ടില്ല.

ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ഞായറാഴ്ചയാണ് സംഭവം. താരത്തിന്റെ സുഹൃത്തിനെതിരെ യുവതി ലൈംഗിക ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് ഇയാളെ അറസ്‌റ്റ് ചെയ്‌തു. അതേസമയം, ഗുണതിലക യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നും അപമര്യാദയുടെ പേരിലാണ് താരത്തിനെതിരെ നടപടിയെടുത്തതെന്നുമുള്ള റിപ്പോര്‍ട്ടും പുറത്തു വരുന്നുണ്ട്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര നടക്കുന്നതിനിടെ ഒരു ദിവസം ഗുണതിലക ആരോടും പറയാതെ ഹോട്ടലിൽ നിന്ന് പുറത്തു പോയെന്നും പിറ്റേദിവസമാണ് തിരിച്ചെത്തിയതെന്നുമുള്ള വാര്‍ത്തയും പുറത്തുവരുന്നുണ്ട്. ഇതിന്റെ പേരിലാണ് താരത്തെ സസ്‌പെന്‍‌ഡ് ചെയ്‌തതെന്നും പറയപ്പെടുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

മെല്ലപ്പോക്കും, ഫോമില്ലായ്‌മയും; ധോണി വിരമിക്കണോ ? - തുറന്നടിച്ച് സച്ചിന്‍ രംഗത്ത്

മഹേന്ദ്ര സിംഗ് ധോണി വിരമിക്കണമെന്ന ആവശ്യം ശക്തമായതോടെ പ്രതികരണവുമായി ക്രിക്കറ്റ് ഇതിഹാസം ...

news

പരിക്ക് കടുകട്ടി, ശസ്‌ത്രക്രിയ വന്‍ പരാജയം; ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റില്‍ ബുംറ കളിച്ചേക്കില്ല

ശസ്‌ത്രക്രിയ വിജയം കാണാത്ത സാഹചര്യത്തില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് പരമ്പരയില്‍ ...

news

‘യോ യോ’യില്‍ പൊട്ടിത്തെറി തുടരുന്നു; ടീം ഇന്ത്യയില്‍ വന്‍ ചതികളെന്ന് ആക്ഷേപം - ആഞ്ഞടിച്ച് സച്ചിനും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് എത്താനുള്ള യോ യോ ടെസ്‌റ്റില്‍ വിവാദം പുകയുന്നു. ...

news

സഞ്ജുവിനെ കരുതിക്കൂട്ടി ഒഴിവാക്കിയതോ ?; ‘യോ യോ’യില്‍ വന്‍ ചതികളെന്ന് ആരോപണം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് എത്താനുള്ള യോ യോ ടെസ്‌റ്റില്‍ വിവാദം പുകയുന്നു. ...

Widgets Magazine