ഹെഡ്‌ലിയെ സഹതടവുകാരായ സഹോദരങ്ങള്‍ പഞ്ഞിക്കിട്ടു; ആക്രമം നടത്തിയവര്‍ പൊലീസുകാരെ മര്‍ദ്ദിച്ചവര്‍

ഹെഡ്‌ലിയെ സഹതടവുകാരായ സഹോദരങ്ങള്‍ പഞ്ഞിക്കിട്ടു; ആക്രമം നടത്തിയവര്‍ പൊലീസുകാരെ മര്‍ദ്ദിച്ചവര്‍

  david coleman headley , police , prison , US , Mumbai blast case , ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി , ഭീകരാക്രമണം , ജയില്‍ , മര്‍ദ്ദനം
വാഷിംഗ്‌ടണ്‍| jibin| Last Updated: ചൊവ്വ, 24 ജൂലൈ 2018 (17:06 IST)
മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളും പാകിസ്ഥാനി വംശജനുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി അമേരിക്കന്‍ ജയിലില്‍ ആക്രമിക്കപ്പെട്ടു. ചിക്കാഗോയിലെ ജയിലില്‍ കഴിയുന്ന ഹെഡ്‌ലിയെ സഹതടവുകരായ സഹോദരങ്ങളാണ് അക്രമിച്ചത്.

ഈ മാസം എട്ടിനാണ് ഹെഡ്‌ലിക്ക് നേര്‍ക്ക് ആക്രമണമുണ്ടായി. ഗുരുതരമായി പരിക്കേറ്റ ഹെഡ്‌ലിയെ ഇവാന്‍സ്റ്റണ്‍ ഹോസ്പ്പിറ്റലിലെ തീവ്ര പരിചരണ വിവഭാഗത്തില്‍ പ്രവേശിപ്പിച്ചു. അതേസമയം, യുഎസ് അധികൃതര്‍ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.

2008ലെ മുംബൈ ഭീകരാക്രമണക്കേസില്‍ 35 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ചിക്കാഗോയിലെ ജയിലില്‍ കഴിയുന്ന ഹെഡ്‌ലിയെ സഹതടവുകരായ സഹോദരങ്ങള്‍ മര്‍ദ്ദിക്കുകയായിരുന്നു. അക്രമികളെപ്പറ്റിയുള്ള വിവരങ്ങള്‍ തല്‍ക്കാലം പുറത്തുവിടാനാകില്ലെന്ന് ഷിക്കാഗോ മെട്രോപൊളീറ്റന്‍ കറക്ഷണല്‍ സെന്റര്‍ അധികൃതര്‍ വ്യക്തമാക്കി.

ഹെഡ്‌ലിയുടെ പരിക്ക് ഗുരുതരമല്ലെന്നും സുരക്ഷ മുന്‍ നിര്‍ത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ആക്രമിച്ച തടവുകാര്‍ പൊലീസുകാരനെ ആക്രമിച്ച കേസില്‍ തടവില്‍ കഴിയുന്നവരാണെന്നും റിപോര്‍ട്ട് സൂചിപ്പിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :