രാവണന്‍ വരുന്നു, 3 ഭാഷകളിലായി 1280 പ്രിന്‍റുകള്‍!

WEBDUNIA|
PRO
പത്തു തലകള്‍, പത്തു ചിന്തകള്‍, ഒരു മനുഷ്യന്‍! അതേ, രാവണന്‍ വരികയാണ്. മൂന്നു ഭാഷകളില്‍. ലോകമെങ്ങുമായി 1280 സ്ക്രീനുകളില്‍ നിറയാന്‍. 120 കോടി രൂപയുടെ ദൃശ്യവിസ്മയം ജൂണ്‍ 18ന് റിലീസാകുന്നു. മണിരത്നം സംവിധാനം ചെയ്ത ഈ അഭിഷേക് ബച്ചന്‍ - ഐശ്വര്യാ റായ് - വിക്രം - പൃഥ്വിരാജ് ചിത്രം മണിരത്നത്തിന്‍റെ ഏറ്റവും ചെലവു കൂടിയ ചിത്രമാണ്. മണിയുടെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ചിത്രവും.

മദ്രാസ് ടാക്കീസിന്‍റെ ബാനറില്‍ മണിരത്നം തന്നെയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രാമായണവുമായി ഈ ചിത്രത്തിന്‍റെ കഥയ്ക്ക് വലിയ ബന്ധമൊന്നുമില്ല. എന്നാല്‍ അഭിഷേക് ബച്ചന്‍ ഹിന്ദിയിലും വിക്രം തമിഴിലും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്ക് ഇതിഹാസത്തിലെ മഹാമനുഷ്യന്‍ രാവണനുമായി അടുത്ത സാദൃശ്യമുണ്ട്. കഥയ്ക്ക് സീതാപഹരണവുമായി സാമ്യമുണ്ട്.

വിക്രം എന്ന നടന്‍റെ കരിയറിലെ ഏറ്റവും വലിയ ഭാഗ്യമാണ് രാവണന്‍(തമിഴില്‍ പേര് രാവണന്‍, ഹിന്ദിയില്‍ രാവണ്‍, തെലുങ്കില്‍ വില്ലന്‍). ഹിന്ദി പതിപ്പില്‍ രാമന്‍റെ പകര്‍പ്പായ ദേവ് എന്ന കഥാപാത്രമാണ് വിക്രം. തമിഴിലാകട്ടെ സാക്ഷാല്‍ രാവണന്‍ വീര!. ലോകത്തില്‍ ഒരു നടനും, ഒരേ കഥ പറയുന്ന രണ്ടു ചിത്രങ്ങളില്‍ രണ്ട് വ്യത്യസ്ത വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.

ഓസ്കര്‍ ജേതാവ് എ ആര്‍ റഹ്‌മാനും മണിരത്നവും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ‘ബീരാ ബീരാ’, ‘രഞ്ചാ രഞ്ചാ’ എന്നീ ഗാനങ്ങള്‍ തരംഗമായിക്കഴിഞ്ഞു. റഹ്‌മാന്‍ തന്നെ ആലപിച്ച ‘ജാരേ ഉദ് ജാരേ...’ എന്ന ഗാനവും ഹിറ്റ് ചാര്‍ട്ടില്‍ മുന്‍‌നിരയിലാണ്.

രാവണന്‍(തമിഴ്) തമിഴ്നാട്ടില്‍ 220 പ്രിന്‍റുകളാണ് റിലീസ് ചെയ്യുന്നത്. വിദേശ രാജ്യങ്ങളില്‍ തമിഴ് പതിപ്പിന്‍റെ 125 പ്രിന്‍റുകള്‍ പുറത്തിറക്കും. വില്ലന്‍(തെലുങ്ക്) ആന്ധ്രയില്‍ 125 പ്രിന്‍റുകളും വിദേശത്ത് 25 പ്രിന്‍റുകളും റിലീസ് ചെയ്യും. രാജ്യമാകെ ഹിന്ദി പതിപ്പ് 500 പ്രിന്‍റുകളാണ് റിലീസ് ചെയ്യുക. വിദേശ രാജ്യങ്ങളില്‍ ഹിന്ദി രാവണ്‍ 305 പ്രിന്‍റുകള്‍ പ്രദര്‍ശനത്തിനെത്തും.
PRO


സന്തോഷ് ശിവനാണ് ഈ ബ്രഹ്മാണ്ഡചിത്രത്തിന്‍റെ ക്യാമറാമാന്‍. ഗോവിന്ദ, പ്രിയാമണി, ആശിഷ് വിദ്യാര്‍ത്ഥി, മനീഷ കൊയ്‌രാള, ബിപാഷ ബസു, മുന്ന, പ്രഭു, കാര്‍ത്തിക് എന്നിവരും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. സോണി പിക്ചേഴ്സും റിലയന്‍സ് എന്‍റര്‍ടെയ്‌ന്‍‌മെന്‍റും ചേര്‍ന്ന് 350 കോടി രൂപയ്ക്കാണ് രാവണ്‍ വാങ്ങിയിരിക്കുന്നത്.

കളരിപ്പയറ്റ്, താണ്ഡവ നൃത്തം എന്നിവ രാവണിന്‍റെ ഹൈലൈറ്റാണ്. ശോഭന, ഗണേഷ് ആചാര്യ, ബൃന്ദ എന്നിവരാണ് നൃത്തരംഗങ്ങള്‍ രൂപപ്പെടുത്തിയത്. ഇന്ത്യയിലെ പ്രമുഖ ഫാഷന്‍ ഡിസൈനറായ സബ്യസാചി മുഖര്‍ജിയാണ് ഐശ്വര്യ റായിയുടെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്.

കര്‍ണാടക, കേരളം, ഊട്ടി, ഝാന്‍സി, കൊല്‍ക്കത്ത, മഹാബലേശ്വര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലായാണ് രാവണിന്‍റെ ചിത്രീകരണം പൂര്‍ത്തിയായത്. സിനിമയുടെ 80 ശതമാനം രംഗങ്ങളും കൊടും വനങ്ങളിലാണ് ചിത്രീകരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ശ്രദ്ധിച്ചില്ല; ...

മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ശ്രദ്ധിച്ചില്ല; പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു
4 വയസ്സുള്ള തനുശ്രീ, 5 വയസ്സുള്ള അഭിനേത്രി എന്നിവരാണ് കൊല്ലപ്പെട്ടത്.

കോട്ടയത്ത് മീനച്ചലാറ്റില്‍ അഭിഭാഷകയും രണ്ടു മക്കളും മരിച്ച ...

കോട്ടയത്ത് മീനച്ചലാറ്റില്‍ അഭിഭാഷകയും രണ്ടു മക്കളും മരിച്ച നിലയില്‍
ഹൈക്കോടതിയിലും പാലയിലും അഭിഭാഷയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇവര്‍

വീണ്ടും ചൈനയുടെ കടുംവെട്ട്: അമേരിക്കന്‍ വിമാന കമ്പനിയായ ...

വീണ്ടും ചൈനയുടെ കടുംവെട്ട്: അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങ്ങുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം
അമേരിക്കയില്‍ നിന്ന് വിമാനങ്ങളോ വിമാനങ്ങളുമായി ബന്ധപ്പെട്ട സാമഗ്രികളോ വാങ്ങുന്നത് ...

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ ...

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തം
കഴിഞ്ഞദിവസം ഹരിയാനയിലെ ഹിസാറില്‍ നടന്ന പൊതു പരിപാടിയാണ് പ്രധാനമന്ത്രി വിവാദ പരാമര്‍ശം ...

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് ...

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി
വിവാഹിതയായ യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്