രജനി, കമല്‍, വിജയ്, വിക്രം, സൂര്യ ഒന്നിക്കുന്നു!

WEBDUNIA|
PRO
രജനീകാന്തും കമലഹാസനും വിക്രമും സൂര്യയും വിജയ്‌യും അജിത്തും ഒന്നിക്കുന്നു! അതെ, ഉടന്‍ തന്നെ സംഭവിക്കാന്‍ പോകുന്ന ഒരു തമിഴ് ചിത്രത്തിന്‍റെ കാര്യമാണ് പറഞ്ഞു വരുന്നത്. ഈ സംരംഭത്തിന് നേതൃത്വം നല്‍കുന്നത് സംവിധായകന്‍ വസന്ത് ആണ്.

ഇങ്ങനെ ഒരു പ്രൊജക്ടിന്‍റെ സാധ്യതകളെക്കുറിച്ചാണോ ആലോചിക്കുന്നത്? എങ്കില്‍ പറയാം, ചിത്രത്തിന്‍റെ പേര് ‘തമിഴ് കഫെ’. മലയാളത്തിന്‍റെ ‘കേരളാ കഫെ’യുടെ തമിഴ് പതിപ്പു തന്നെ. പ്രശസ്തരായ 10 എഴുത്തുകാരുടെ 10 കഥകള്‍ വസന്ത് തെരഞ്ഞെടുക്കുകയും തമിഴകത്തെ വമ്പന്‍ സംവിധായകരെ ഈ കഥകള്‍ സംവിധാനം ചെയ്യണം എന്നാവശ്യപ്പെട്ട് സമീപിക്കുകയും ചെയ്തിട്ടുണ്ട്.

പത്ത് സംവിധായകരുടെ കൂട്ടത്തില്‍ ഷങ്കര്‍, ബാല, മണിരത്നം തുടങ്ങിയവരുണ്ടെന്നും പ്രചരണമുണ്ട്. മലയാളത്തിലെ കേരളാ കഫെ വമ്പന്‍ ക്യാന്‍‌വാസില്‍ ഒരുക്കുകയാണ് വസന്തിന്‍റെ ല‌ക്‍ഷ്യം. നയന്‍‌താര, തൃഷ, തമന്ന തുടങ്ങിയവര്‍ കൂടി ഈ പ്രൊജക്ടുമായി സഹകരിച്ചാല്‍ തമിഴകത്തെ ഏറ്റവും ബൃഹത്തായ ഒരു പ്രൊജക്ടായി ‘തമിഴ് കഫെ’ മാറും.

കേളടി കണ്‍‌മണി, ആശൈ, നേരുക്കു നേര്‍, റിഥം, പൂവെല്ലാം കേട്ടുപ്പാര്‍, നീ പാതി നാന്‍ പാതി, ശത്തം പോടാതെ തുടങ്ങിയ മികച്ച സിനിമകളുടെ സംവിധായകനാണ് വസന്ത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :