പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ടീം വീണ്ടും

WEBDUNIA|
IFM
മലയാളത്തിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടിലൊന്നായ പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ടീം വീണ്ടും വരുന്നു. മോഹന്‍ലാലിനെ നായകനാക്കി ഒരു മലയാള ചിത്രം ഒരുക്കാനുള്ള ആലോചനകളിലാണ് താനെന്ന് പ്രിയദര്‍ശന്‍ അറിയിച്ചു. ഇതിന്‍റെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും.

ഒരു കോമഡി എന്‍റര്‍‌ടെയ്നര്‍ തന്നെയായിരിക്കും ലാല്‍ - പ്രിയന്‍ കൂട്ടുകെട്ടില്‍ 2011ല്‍ സംഭവിക്കാന്‍ പോകുന്നത്. ഈ ചിത്രത്തിന്‍റെ തിരക്കഥ പ്രിയദര്‍ശന്‍ തന്നെ രചിക്കുമെന്നാണ് കരുതപ്പെടുന്നത്. നായിക ബോളിവുഡില്‍ നിന്നായിരിക്കും.

ഇപ്പോള്‍ അഞ്ചോളം ഹിന്ദിച്ചിത്രങ്ങളുടെ തിരക്കിലാണ് പ്രിയദര്‍ശന്‍. അവയെല്ലാം ഈ വര്‍ഷം തന്നെ റിലീസ് ചെയ്യാനുള്ളവയാണ്. അതിനു ശേഷമായിരിക്കും മലയാള ചിത്രത്തിന്‍റെ ജോലികള്‍ ആരംഭിക്കുക. മലയാളത്തില്‍ ഒരു വന്‍ ഹിറ്റ് സൃഷ്ടിക്കുക തന്നെയാണ് തന്‍റെ ലക്‍ഷ്യമെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കിക്കഴിഞ്ഞു.

2004ല്‍ പുറത്തിറങ്ങിയ ‘വെട്ടം’ ആണ് പ്രിയദര്‍ശന്‍ അവസാനമായി ചെയ്ത മലയാള ചിത്രം. ചിത്രം, കിലുക്കം, വെള്ളാനകളുടെ നാട്, അക്കരെയക്കരെയക്കരെ, മിന്നാരം, കിളിച്ചുണ്ടന്‍ മാമ്പഴം, പൂച്ചയ്ക്കൊരു മൂക്കുത്തി, ബോയിംഗ് ബോയിംഗ്, താളവട്ടം, ഹലോ മൈഡിയര്‍ റോംഗ് നമ്പര്‍, ചെപ്പ്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വന്ദനം, കടത്തനാടന്‍ അമ്പാടി, അഭിമന്യു, അദ്വൈതം, കാലാപാനി, ചന്ദ്രലേഖ, തേന്‍‌മാവിന്‍ കൊമ്പത്ത്, കാക്കക്കുയില്‍ തുടങ്ങിയവയാണ് മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിച്ച പ്രധാനചിത്രങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :