രഞ്ജിത് ചിത്രം, നായകന്‍ ദിലീപ്!

WEBDUNIA|
PRO
രഞ്ജിത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദിലീപ് നായകനാകുമെന്ന് റിപ്പോര്‍ട്ട്. അടുത്തവര്‍ഷം ആദ്യം ചിത്രത്തിന്‍റെ ജോലികള്‍ തുടങ്ങുമെന്നാണ് സൂചനകള്‍. ചിത്രത്തിന്‍റെ കഥ പൂര്‍ത്തിയായെന്നാണ് സൂചന.

ഈ വര്‍ഷം തന്നെ ദിലീപ് - രഞ്ജിത് ചിത്രം സംഭവിക്കേണ്ടിയിരുന്നതാണ്. എന്നാല്‍ രഞ്ജിത്തിന്‍റെ തിരക്കുകാരണം അത് നീണ്ടുപോകുകയായിരുന്നു. ഈ സിനിമയെക്കുറിച്ച് ദിലീപ് തന്നെ മുമ്പ് സൂചനകള്‍ തന്നിട്ടുണ്ട്.

“ഞാന്‍ എപ്പോഴും കരുതുന്നത് ഞാനാണ് രഞ്ജിത്തേട്ടന്‍റെ എല്ലാ സിനിമയിലെയും നായകന്‍ എന്നാണ്. അത്രയ്ക്ക് മാനസിക അടുപ്പമാണ് ഞങ്ങള്‍ തമ്മില്‍. എപ്പോഴും ഒരു കമ്യൂണിക്കേഷന്‍ നടക്കുന്നുണ്ട്. തമ്മില്‍ കാണുമ്പോഴാണ് ഞങ്ങള്‍ തമ്മില്‍ സിനിമ ചെയ്തിട്ട് ഒരുപാടുകാലമായി എന്നൊരു ഫീല്‍ ഉണ്ടാകുന്നത്. മിഴിരണ്ടിലും കഴിഞ്ഞ് ഒരു വലിയ ഗ്യാപ്പായി. എന്തായാലും ഉടന്‍ ഞങ്ങള്‍ ഒന്നിക്കുകയാണ്” - ഒരു ചാനല്‍ അഭിമുഖത്തില്‍ ദിലീപ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ‘ലീല’ എന്ന പ്രൊജക്ടാണോ ദിലീപ് ചിത്രമാണോ രഞ്ജിത് ആദ്യം ആരംഭിക്കുക എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :