ആടുതോമയെ വെല്ലാന്‍ മറ്റൊരു തോമ, ഇതു പക്ഷേ മോഹന്‍ലാലല്ല!

WEBDUNIA|
PRO
മലയാളികളുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞ കഥാപാത്രമാണ് ആടുതോമ. ആണത്തവും നന്‍‌മയും ഒരുപോലെ ചേര്‍ന്ന തെമ്മാടി. ഭദ്രന്‍ ഒരുക്കിയ സ്ഫടികം എന്ന സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച മലയാളത്തില്‍ ഏറ്റവും പ്രശസ്തമായ സിനിമാ കഥാപാത്രങ്ങളില്‍ ഒന്നാണ്. മംഗലശ്ശേരി നീലകണ്ഠന്‍ പോലെ, ജോസഫ് അലക്സ് പോലെ, ഭരത്ചന്ദ്രന്‍ പോലെ ഒരേയൊരു ആടുതോമ!

ഇപ്പോഴിതാ, മറ്റൊരു തോമ മലയാളത്തില്‍ അവതരിക്കാനൊരുങ്ങുകയാണ്. കക്ഷി ആടുതോമയെ വെല്ലുമോ എന്നൊന്നും ഇപ്പോള്‍ പറയാനാവില്ല. ‘സൌണ്ട് തോമ’ എന്നാണ് പേര്. മലയാളികളുടെ പ്രിയപ്പെട്ട താരം ദിലീപാണ് സൌണ്ട് തോമയാകുന്നത്. ചിത്രത്തിന്‍റെ പേരും ‘സൌണ്ട് തോമ’ എന്നുതന്നെ. കൊമേഴ്സ്യല്‍ ഹിറ്റുകളുടെ രാജാവായ വൈശാഖാണ് സംവിധായകന്‍.

ബെന്നി പി നായരമ്പലം തിരക്കഥയെഴുതുന്ന സൌണ്ട് തോമയില്‍ ദിലീപിന് നായികയാകുന്നത് നമിത പ്രമോദാണ്. ‘പുതിയ തീരങ്ങള്‍’ക്ക് ശേഷം നമിതയ്ക്ക് കിട്ടുന്ന വലിയ പ്രൊജക്ടാണിത്. ഗോപീ സുന്ദറാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. നെടുമുടി വേണു, മുകേഷ്, സായ്കുമാര്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തിലെ താരങ്ങളാകുന്നു.

പോക്കിരിരാജ, സീനിയേഴ്സ്, മല്ലുസിംഗ് എന്നീ മെഗാഹിറ്റുകള്‍ ഒരുക്കിയ സംവിധായകനാണ് വൈശാഖ്. അതുകൊണ്ടുതന്നെ വന്‍ ഹിറ്റാകുമെന്ന പ്രതീക്ഷയാണ് സിനിമാലോകത്തിനുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :