സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 23 മാര്‍ച്ച് 2023 (16:22 IST)
മീന രാശിയിലുള്ളവര്‍ പൊതുവേ സ്‌നേഹസമ്പന്നരും ക്ഷമാശീലരും ആയിരിക്കും. ഇതിന്റെ പ്രയോജനം മുഴുവന്‍ ലഭിക്കുക അവരുടെ പങ്കാളികള്‍ക്കായിരിക്കും. ഇവരുടെ ഈ സ്വഭാവത്തെ ചൂഷണം ചെയ്യുന്നവരാണ് അധികമെങ്കിലും ഇവര്‍ക്ക് അതൊരു പ്രശ്‌നമേ ആയിരിക്കില്ല.
മീന രാശിയിലുള്ളവര്‍ക്ക് ഇഷ്ടപ്പെട്ട ദാമ്പത്യജീവിതം ലഭിക്കാന്‍ സാധ്യതയില്ലെങ്കിലും സാഹചര്യങ്ങളുമായി പെട്ടെന്ന് ഇണങ്ങിച്ചേരാനുള്ള ഇവരുടെ കഴിവ് മൂലം കുടുംബജീവിതം സമാധാനപരമായിരിക്കും. പങ്കാളിയില്‍ നിന്ന് അപ്രതീക്ഷിത സന്ദര്‍ഭങ്ങളില്‍ സഹായം പ്രതീക്ഷിക്കാം. മക്കളില്‍ നിന്ന് തിക്താനുഭവങ്ങള്‍ക്ക് സാധ്യത. അന്യയോടുള്ള അനുകമ്പയും പ്രശ്‌നങ്ങളില്‍ സമയാസമയം ഇടപെടാതിരിക്കുന്നതും ഏറെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കാം.