jibin|
Last Updated:
ബുധന്‍, 20 ജൂണ്‍ 2018 (14:07 IST)
ഹൈന്ദവ വിശ്വാസമനുസരിച്ച് കറുത്തവാവ് അഥവാ അമാവാസിക്ക് ഏറെ പ്രത്യേകതകളുണ്ട്. ഭവനങ്ങളിലും ക്ഷേത്രങ്ങളിലും പൂജകളും വഴിപാടുകളും നടത്തേണ്ട ദിവസം കൂടിയാണിത്.
കറുത്തവാവ് ദിവസം ക്ഷേത്രങ്ങളില്‍ പ്രത്യേക വഴിപാടുകള്‍ നടക്കും. ഈ പൂജകളില്‍ പങ്കെടുത്താല്‍ പ്രശ്‌നങ്ങള്‍ അകലുമെന്നും പഴമക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍ അമാവാസി വ്രതം ആചരിക്കുന്നതാകും ഏറ്റവും ഉത്തമം എന്നാണ് ഗ്രന്ഥങ്ങളില്‍ പറയുന്നത്.
അമാവാസി വ്രതം ആചരിക്കുന്നത് എന്തിനാണെന്നും ഇതിന്റെ ഗുണങ്ങള്‍ എന്താണെന്നും പലര്‍ക്കുമറിയില്ല. നമ്മളില്‍ നിന്നും അകന്നു പോയ പിതൃപ്രീതിക്കായി എല്ലാ മാസത്തിലെയും കറുത്തവാവ് ദിവസം
അമാവാസി വ്രതം അനുഷ്‌ഠിക്കാം.
കർക്കടകത്തിലെയും തുലാത്തിലെയും അമാവാസികളാണ് ഏറ്റവും പ്രധാനപ്പെട്ടത്. പിതൃപ്രീതിയിലൂടെ ഉത്തമ സന്തതി പരമ്പരയ്ക്കും കുടുംബ അഭിവൃദ്ധിക്കും ഐശ്വര്യത്തിനുമായാണ് അമാവാസി വ്രതം ആചരിക്കുന്നത്. ഇതിലൂടെ സര്‍വ്വ ഐശ്വര്യങ്ങളും വന്നു ചേരുമെന്നാണ് വിശ്വാസം.