സ്വന്തം കഴിവുകളെ കൺ‌മുന്നിൽ കാട്ടിത്തരും രത്നങ്ങൾ !

Sumeesh| Last Modified ചൊവ്വ, 19 ജൂണ്‍ 2018 (13:14 IST)
രത്നധാരണത്തിന് ജ്യോതിഷത്തിൽ വലിയ പ്രാധാന്യമാണുള്ളത്. ജീവിതത്തിലെ പല ദോഷങ്ങളെ അകറ്റാനും. ദോഷങ്ങളുടെ കാഠിന്യം കുറക്കാനുമെല്ലാം രത്നധാരണം ഉത്തമമാണ്. ശുക്രന്റെയും ചൊവ്വയുടെയുമെല്ലാം ദോഷങ്ങളെ ചെറുക്കാനും വിദ്യാഭ്യാസ പരമായി ഉന്നതിയിലെത്താനുമെല്ലാം രത്നധാരണം ഉത്തമമാണ്.

ഇത് കൂടാതെ രത്നത്തിന് ഒരു പ്രത്യേക കഴിവ് കൂടിയുണ്ട്. നമ്മളിൽ ഉറങ്ങി കിടക്കുന്ന കഴിവുകളെ ഉത്തേജിപ്പിച്ച് നമ്മുടെ കണ്മുന്നിൽ കാട്ടും രത്നങ്ങൾ. എന്ന് മത്രമല്ല ആ കഴിവുകളെ ശരീയായ രീതിയിൽ പ്രയോജനപ്പെടുത്താനും ഇത് സഹായിക്കും എന്നാണ് ജ്യോതിശാസ്ത്രം പറയുന്നത്,

എല്ലാ മനുഷ്യരും വ്യത്യസ്ത കഴിവുകൾ ഉള്ളവരാണ്. എന്നാൽ ഈ കഴിവുകളെ കണ്ടെത്തുക എന്നതും അത് ശരിയാംവണ്ണം പ്രയോജനപ്പെടുത്തുക എതും എല്ലാവർക്കും സാധിക്കാറില്ല. രത്നം ധരിക്കുന്നതിലൂടെ ഇതിന് പരിഹാരം കാണാനാകും. ഇതു വഴി മനസിലെ തെറ്റായ ചിന്തകൾ അകറ്റി ശരീയായ രീതിയിലുള്ള സഞ്ചാര പഥം ഒരുക്കി നൽകും.

രത്നധാരണത്തിലൂടെ ശരീരത്തിലേക്ക് പ്രവഹിക്കുന്ന ഊർജ്ജം ശാരീരികവും മാനസികവുമായ ഉത്തേജനം നൽകുകയും അതിലൂടെ വ്യക്തിയിൽ എപ്പോഴും പോസിറ്റീവ് എനർജി നില നിർത്തുകയും ചെയ്യും എന്നതിനാലാണ് ഇത് സാധ്യമാകുന്നത്. നെഗറ്റീവ് എനർജിയെ ഇത് അകറ്റി നിർത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :