എന്താണ് ഷഷ്ഠിവ്രതം ?; എന്തിനു ഇത് പിന്തുടരുന്നു ?

ബുധന്‍, 18 ജൂലൈ 2018 (16:13 IST)

  astrology , astro , വ്രതങ്ങള്‍ , ഷഷ്ഠിവ്രതം , സുബ്രഹ്മണ്യന്‍ , ദേവന്‍ , ആരാധന

ഐശ്വര്യത്തിനും സമ്പത്തിനുമായി വ്രതങ്ങള്‍ അനുഷ്‌ഠിക്കുന്നവര്‍ ധാരാളമാണ്. ചെറുതും വലുതുമായ കാര്യങ്ങള്‍ സാധിക്കുന്നതിനും വീടുകളില്‍ സന്തോഷവും സമൃദ്ധിയും എത്തുന്നതിനും പൂജകളും വഴിപാടുകളും ചിട്ടയായി കൊണ്ടു പോകണമെന്നാണ് പ്രമാണം.

പഴമക്കാര്‍ പകര്‍ന്നു തന്ന പ്രമാണങ്ങളില്‍ പലതും സാധാരണക്കാരില്‍ അഞ്ജതയുണ്ടാക്കും. ഇതിലൊന്നാണ് ഷഷ്ഠിവ്രതം എന്നത്. എന്താണ് ഷഷ്ഠിവ്രതമെന്നോ ഇത് ഇങ്ങനെയാണ് പാലിക്കേണ്ടതെന്നോ ഭൂരുഭാഗം പേര്‍ക്കുമറിയില്ല.

സുബ്രഹ്മണ്യനെ പ്രീതിപ്പെടുത്തി സത്സന്താനലബ്ധി നേടുന്നതിനും സർവൈശ്വര്യങ്ങൾ സ്വന്തമാക്കുന്നതിനുമാണ് ഷഷ്ഠിവ്രതം അനുഷ്‌ഠിക്കുന്നത്. കുട്ടികളുടെ ക്ഷേമത്തിനും കാര്യങ്ങള്‍ സാധിക്കാനും പാലിക്കേണ്ട പ്രധാന വ്രതങ്ങളിലൊന്നാണിത്.

സുബ്രഹ്മണ്യഭഗവാൻ ഭൂമിയിൽ  അവതരിച്ചതു ഈ ഷഷ്ഠി ദിനത്തിലാണെന്നാണ് വിശ്വാസം. അതിനാലാണ് ഈ വ്രതത്തിനു ശക്തി വര്‍ദ്ധിക്കുന്നതെന്നും പൂര്‍വ്വികള്‍ അവകാശപ്പെടുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

സ്വര്‍ണ്ണ പാദസരം അണിഞ്ഞാല്‍ ഐശ്വര്യം ഇല്ലാതാകുമോ?

പഴമക്കാർ പറയുമായിരുന്നു സ്വർണ്ണ കൊലുസ് അണിയുന്നത് നല്ലതല്ല എന്ന്. പഴയകാലത്ത് വെള്ളി ...

news

കർക്കിടകത്തിൽ ഔഷധക്കഞ്ഞിയുടെ പ്രാധാന്യമെന്ത് ?

കർക്കിടക മാസത്തിൽ ഏറ്റവുമാദ്യം നമ്മുടെ മനസിലെത്തുക കർക്കിടക കഞ്ഞി അധവ ഔഷധ കഞ്ഞിയാണ്. ...

news

നല്ല കുഞ്ഞിനായി ഗര്‍ഭിണികള്‍ ഉപവസിക്കണോ ?; തിരിച്ചറിയണം തെറ്റായ പ്രവണതകള്‍

വിശ്വാസങ്ങള്‍ അതിരുകടക്കുമ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ...

news

വീട്ടിലെ ഐശ്വര്യവും അടുക്കളയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?

വീട് വെയ്ക്കുന്ന വേളയില്‍ വാസ്തുശാസ്ത്രം നോക്കുന്നവരാണ് നമ്മളിൽ മിക്കവരും. വീടുകള്‍ ...

Widgets Magazine