വിപരീത കര്‍ണി ആസനം

WD
* കൈപ്പത്തികള്‍ നിലത്ത് അമര്‍ത്തുക.

* തലയുയര്‍ത്താതെ കാലുകള്‍ തലയുടെ അടുത്തേക്ക് കൊണ്ടുവരിക.

* അരക്കെട്ടും പുറത്തിന്‍റെ കുറച്ച് ഭാഗവും ഭൂമിയില്‍ നിന്ന് പൊന്തിക്കുക.

* നട്ടെല്ലിന്‍റെ അടിവശം വളയ്ക്കുക.

* കാലുകള്‍ ഭൂമിക്ക് സമാന്തരമാക്കുക.

* കൈമുട്ടുകള്‍ വളയ്ക്കുക.

* ശരീരത്തിന്‍റെ പിന്‍‌ഭാഗം കൈപ്പത്തികളില്‍ താങ്ങുക.

* കൈപ്പത്തികള്‍ ഉപയോഗിച്ച് നിതംബത്തിന്‍റെ മുകള്‍ ഭാഗത്തായി അമര്‍ത്തുക.

* അഞ്ച് സെക്കന്‍ഡ് ഈ അവസ്ഥയില്‍ തുടരുക.

* പതുക്കെ ശ്വാസം ഉള്ളിലേക്ക് എടുക്കുകയും കാലുകള്‍ ഭൂമിക്ക് ലംബമാക്കുകയും ചെയ്യുക.

* കൈമുട്ടുകള്‍ താങ്ങായി ഉപയോഗിക്കുക.

* ശ്വാസം പൂര്‍ണമായും വെളിയില്‍ വിട്ട ശേഷം അഞ്ച് സെക്കന്‍ഡ് നേരം ശ്വാസം പിടിച്ച് നില്‍ക്കുക.

* സാധാരണ നിലയില്‍ ശ്വാസമെടുക്കുക.

* കാല്‍പ്പാദവും കാല്‍മുട്ടുകളും നേര്‍‌രേഖയിലാക്കുക.

* നോട്ടം കാല്‍ വിരലുകളിലാക്കുക.

* ഈ അവസ്ഥയില്‍ മൂന്ന് മിനിറ്റ് തുടരുക.

* പതുക്കെ ആദ്യത്തെ അവസ്ഥയിലേക്ക് മടങ്ങുക.

പ്രയോജനങ്ങള്‍

* വസ്തി പ്രദേശത്തെ രക്തചംക്രമണം നന്നായി നടക്കുന്നു.

* നെഞ്ച്, കഴുത്ത്, മുഖം, തലച്ചോര്‍ എന്നിവിടങ്ങളിലേക്ക് അധിക രക്ത പ്രവാഹമുണ്ടാവുന്നു.

* മാനസികാരോഗ്യത്തെ വര്‍ദ്ധിപ്പിക്കാനും ഈ ആസനം നല്ലതാണ്.

* അഡ്രിനാല്‍, പിറ്റ്യൂറ്ററി, തൈറോയിഡ് എന്നീ ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ ഉദ്ദീപിപ്പിക്കുന്നു.

ശ്രദ്ധിക്കുക

PRATHAPA CHANDRAN|
മൂന്നാം ഘട്ടം

ഈ ആസനം ചെയ്യുമ്പോള്‍ കാല്‍മുട്ടുകള്‍ വളയ്ക്കുന്നത് ദോഷകരമായിരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :