എന്താണ് കൊളസ്ട്രം, പിറന്ന് വീഴുന്ന കുഞ്ഞിന് ഇത് അത്യാവശ്യ ഘടകമാകുന്നത് എങ്ങനെ?

Last Modified ബുധന്‍, 7 ഓഗസ്റ്റ് 2019 (14:42 IST)
ഒരു കുഞ്ഞ് ജനിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ നൽകേണ്ടതാണ് അമ്മയിൽ നിന്ന് നേരിട്ടുള്ള മുലപ്പാൽ. അതിനെയാണ് കൊളസ്ട്രം എന്ന് പറയുന്നത്. ഒരു കുഞ്ഞിന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ആദ്യ പാൽ ആണ് കൊളസ്ട്രം. ഒരു കാരണവശാലും ഇത് കുഞ്ഞിന് നൽകാതിരിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധരും പറയുന്നത്.

പ്രസവിക്കുന്നതിന് തൊട്ട് മുന്‍പ് തന്നെ എല്ലാ സ്ത്രീകളിലും കൊളസ്ട്രം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇതിൽ ധാരാളം ആന്റി ബോഡികൾ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം കുഞ്ഞിന്റെ ആരോഗ്യത്തിനെ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ്. ഇതിൽ കൊഴുപ്പിന്റെ അളവ് വളരെ കുറവായിരിക്കും. ഇളം മഞ്ഞ നിറത്തിലുള്ള പാലാണ് കൊളസ്ട്രം എന്ന് പറയുന്നത്.


രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് അമ്മ നൽകുന്ന കൊളസ്ട്രം സഹായിക്കുന്നുണ്ട്. സാധാരണ മുലപ്പാലിനെക്കാൾ മഞ്ഞ നിറം കൂടുതലായിരിക്കും കൊളസ്ട്രത്തിന്. മഞ്ഞപ്പിത്തത്തെ തടയുന്നതിന് സഹായിക്കുന്നുണ്ട് കൊളസ്ട്രം. കൊളസ്ട്രം കുഞ്ഞിന്റെ ശരീരത്തിലെത്തുന്നതോടെ കുഞ്ഞിനുണ്ടാവുന്ന മഞ്ഞപ്പിത്തം പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :