സ്‌മാര്‍ട്ട് ഫോണ്‍ ഉപയോഗം ഇങ്ങനെയാണെങ്കില്‍ മരണം പോലും സംഭവിക്കാം!

 smartphone , health , food , life style , mobile phone , ആരോഗ്യം , ഭക്ഷണം , മൊബൈല്‍ ഫോണ്‍
Last Updated: ചൊവ്വ, 6 ഓഗസ്റ്റ് 2019 (18:28 IST)
സ്‌മാര്‍ട്ട് ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരില്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടു വരുന്നുണ്ട്. ഗെയിം കളിക്കാ‍നും വീഡിയോകള്‍ കാണാനും കൊച്ചു കുട്ടികള്‍ പോലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഈ ശീലം ഗുരുതരമായ രോഗങ്ങള്‍ക്ക് പോലും കാരണമാകുമെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

ദിവസവും മണിക്കൂറുകളോളം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുണ്ട്. ഇവരില്‍ പലവിധ രോഗങ്ങള്‍ കണ്ടു വരുന്നുണ്ടെന്നാണ് 2019 ലെ എസിസി ലാറ്റിൻ അമേരിക്കൻ കോൺഫറൻസിൽ അവതരിപ്പിച്ച ഒരു പഠനം പറയുന്നത്.

അഞ്ചു മണിക്കൂറിലധികം ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ജീവിതശൈലീ രോഗങ്ങള്‍ക്കൊപ്പം ഹൃദ്രോഗവും ബാധിക്കപ്പെടും. പൊണ്ണത്തടി, വിവിധതരം കാൻസറുകൾ, കൊളസ്‌ട്രോള്‍ എന്നീ രോഗങ്ങളാകും പിടികൂടും.

മൊബൈല്‍ ഫോണില്‍ കൂടുതല്‍ സമയം ചെലവഴിക്കുമ്പോള്‍ ഭക്ഷണക്രമം തെറ്റുന്നതും ഇടവേളകളില്‍ ജങ്ക് ഫുഡുകളും പായ്‌ക്കറ്റ് ഭക്ഷണങ്ങളും കഴിക്കുന്നതാണ് ഇവരുടെ ആരോഗ്യത്തെ നശിപ്പിക്കുന്നത്. ജീവിതശൈലീ രോഗങ്ങളാകും ഇക്കൂട്ടരെ ബാധിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :