എക്കാലവും പ്രയോജനപ്പെടുന്ന തീരുമാനം കൈക്കൊള്ളും. നല്ല സുഹൃത്തുക്കളെ ലഭിക്കും. വാഹനങ്ങളിലൂടെ മനോദുഃഖകരമായ സംഭവങ്ങള്‍ക്ക് യോഗം. രാഷ്ട്രീയത്തില്‍ ശത്രുക്കള്‍ വര്‍ദ്ധിക്കും.
കലാരംഗത്ത് മത്സരങ്ങള്‍ വര്‍ദ്ധിക്കും. അപ്രതീക്ഷിത വിഷയത്തിലൂടെ അപമാനസാധ്യത. നിയമപാലകര്‍ക്ക് തൊഴിലില്‍ അംഗീകാരം, ധനലബ്ധി, ഗൃഹലാഭം, വാഹനലാഭം ഇവയ്ക്ക് യോഗം. നഷ്ടപ്പെട്ട പല വിഷയത്തെച്ചൊല്ലിയും...കൂടുതല്‍ വായിക്കുക
അവിചാരിതമായ കാര്യങ്ങളില്‍ വിജയം കൈവരിക്കും. സുപ്രധാനമായ പല കാര്യങ്ങളിലും തീരുമാനമെടുക്കും. പല പുതിയ കരാറുകളിലും ഏര്‍പ്പെടും. മാതാവിന്റെ ബന്ധുക്കളുമായി ചെറിയതോതിലുള്ള അഭിപ്രായ ഭിന്നത...കൂടുതല്‍ വായിക്കുക
വിദ്യാഭ്യസത്തില്‍ ഉദ്ദേശിച്ചത്ര വിജയം കൈവരിക്കാന്‍ കഴിയില്ല. മാനസികമായി അത്ര നല്ല സമയമല്ലിത്. അസാദ്ധ്യമെന്ന് കരുതിയ പലതിലും വിജയം കൈവരിക്കും. വാഹനം, ഗൃഹം എന്നിവ...കൂടുതല്‍ വായിക്കുക
അനാവശ്യമായ മനോവിഷമങ്ങള്‍ക്ക് സാധ്യത. പണമിടപാടുകളില്‍ അതീവ ജാഗ്രത പാലിക്കണം. പ്രേമം സംബന്ധിച്ച കാര്യങ്ങളില്‍ വിജയമുണ്ടാകും. ശത്രു ശല്യം കുറയുന്നതാണ്. ഗുരുക്കന്മാരെ സന്ദര്‍ശിക്കും.
പൊതുവിഷയങ്ങളില്‍ അനാവശ്യമായി തലയിട്ട് പ്രശ്നങ്ങള്‍ വരുത്തിവയ്ക്കും. അയല്‍ക്കാരുമായി വഴക്കുണ്ടാക്കും. കഴിവതും ഏവരുമായും യോജിച്ചു പോകാന്‍ ശ്രമിക്കുക. മാതാവിന്റെ ആരോഗ്യനില മെച്ചപ്പെടും. ഉല്ലാസങ്ങളില്‍ ഏര്‍പ്പെടും.
വിവാഹം, ഗൃഹപ്രവേശം എന്നിവയുമായി ബന്ധപ്പെട്ട പല പ്രവര്‍ത്തനങ്ങളും ശുഭകരമായി പര്യവസാനിക്കും. മാതാവിന്റെ ബന്ധുക്കളുമായി ചേര്‍ന്ന് പലതരത്തിലുമുള്ള വ്യാപാരങ്ങളില്‍ വിജയം കൈവരിക്കും.
കൃഷി, കച്ചവടം എന്നിവയില്‍ പൊതുവേ മെച്ചപ്പെട്ട ലാഭം ലഭിക്കുന്നതാണ്. പരമ്പരാഗത തൊഴില്‍ വിട്ട് മറ്റ് മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കും. ഒറ്റുകാരെ സൂക്ഷിക്കുക. ദാമ്പത്യത്തില്‍...കൂടുതല്‍ വായിക്കുക
ഉദ്ദേശിച്ച പല കാര്യങ്ങള്‍ക്കും വിഘ്നം നേരിടുമെങ്കിലും വിചാരിച്ചിരിക്കാതെ പലതിലും വിജയം ഉണ്ടാകും. സഹോദര സഹായം ഉണ്ടാകും. ജോലിസ്ഥലത്ത് അമിതഭാരം ഉണ്ടാകുമെങ്കിലും അംഗീകാരവും ലഭിക്കും.
സര്‍ക്കാരില്‍ നിന്നും അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകും. പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് അനുകൂല സമയം. ഉന്നതരുമായി ബന്ധപ്പെടാന്‍ അവസരം ലഭിക്കും. പണം സംബന്ധിച്ച് അനുകൂലമായ സമയം.
പൊതുവേ നല്ല സമയം. എങ്കിലും അമിതമായ വിശ്വാസം ആപത്തുണ്ടാക്കും. ഏതിലും ജാഗ്രതയോടെ പെരുമാറുക. കലാരംഗത്തുള്ളവര്‍ക്ക് മെച്ചമുണ്ടാകും. ആരോഗ്യനില മധ്യമം.