ഭര്‍ത്താവിന്റെ കാമുകിമാര്‍ പ്രശ്നമാകുന്നു അല്ലേ ? പേടിക്കേണ്ട... അവരെ തുരത്താന്‍ ഇതുമാത്രം മതി !

ബുധന്‍, 18 ഒക്‌ടോബര്‍ 2017 (13:53 IST)

Widgets Magazine
Mistress Dispellers, china, extra maritial relationship, മിസ്ട്രസ് ഡിസ്‌പെല്ലേര്‍സ്, അവിഹിത ബന്ധം, വിവാഹ മോചനം, വിവാഹ പൂര്‍വ്വബന്ധം, ചൈന, ബെയ്ജിംഗ്‌
അനുബന്ധ വാര്‍ത്തകള്‍

ഭര്‍ത്താക്കന്മാരുടെ അവിഹിത ബന്ധവും വിവാഹ മോചനവും പതിവായതോടെ പല ഭാര്യമാര്‍ക്കും ആകെ ആവലാതിയിലായിരുന്നു. പല ഭാര്യമാരും പരസ്യമായി ഭര്‍ത്താവിന്റെ കാമുകിയെ തല്ലിച്ചതയ്ക്കുകയും ഉടുതുണി ഉരിയുകയും ചെയ്തതെല്ലാം വാര്‍ത്തകളിലൂടെ ലോകം അറിഞ്ഞതുമാണ്. ഭാര്യമാരുടെ ആദി വര്‍ദ്ധിച്ചതോടെ ചൈനയില്‍ പുതിയൊരു സേവനം ആരംഭിച്ചു. ഭര്‍ത്താക്കന്മാരുടെ കാമുകിമാരെ തുരത്തുക എന്ന സേവനമാണ് ചൈനയിലെ ഭാര്യമാര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. 
 
അവിഹിത ബന്ധം പുലര്‍ത്തുന്ന ഭര്‍ത്താക്കന്മാരുടെ എണ്ണം ചൈനയില്‍ വര്‍ദ്ധിച്ചതോടെയാണ് ''മിസ്ട്രസ് ഡിസ്‌പെല്ലര്‍'' സര്‍വ്വീസ് ആരംഭിച്ചത്. ഇപ്പോള്‍ ഇത് സര്‍വ്വ സാധാരണമായിരിക്കുന്നു. വിവാഹിതരായ പുരുഷന്മാരുടെ അവിഹിത ബന്ധങ്ങള്‍ അവസാനിപ്പിക്കുക എന്ന സേവനം മാത്രമാണ് മിസ്ട്രസ് ഡിസ്‌പെല്ലര്‍ കമ്പനികള്‍ നല്‍കുക. ഭര്‍ത്താവിന്റെ കാമുകിമാരെ തുരത്താനുള്ള മാര്‍ഗങ്ങളും ദാമ്പത്യത്തില്‍ പുതുമ നിലനിര്‍ത്താനാവശ്യമായ ടിപ്‌സുകളും കമ്പനി നല്‍കും. 
 
കാമുകിമാരെ തുരത്തുന്നതിനൊപ്പം ദാമ്പത്യം കൂടുതല്‍ ദൃഢമാക്കുന്നതിനും കമ്പനിയുടെ സേവനം പ്രയോചനപ്പെടുന്നുവെന്നാണ് ചൈനയിലെ ഭാര്യമാര്‍ പറയുന്നത്. നഷ്ടപ്പെട്ടുവെന്ന് കരുതിയ ജീവിതം തിരികെ നല്‍കുന്നതിനാല്‍ ഉയര്‍ന്ന ഫീസാണ് കമ്പനികള്‍ ഈടാക്കുന്നത്. ബിസിനസ് സാധ്യതയുണ്ടെങ്കില്‍ മറ്റ് രാജ്യങ്ങളിലേക്കും മിസ്ട്രസ് ഡിസ്‌പെല്ലേര്‍സ് സര്‍വ്വീസ് വ്യാപിപ്പിക്കുന്നതിന് പല കമ്പനികള്‍ക്കും താത്പര്യവുമുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സ്ത്രീ

news

ഷോപ്പിംഗിനോടുള്ള അവളുടെ ആസക്തി വെറുമൊരു തോന്നലല്ല; അതിനു പിന്നില്‍ ചില കാരണങ്ങളുണ്ട് !

ആണ്‍ പെണ്‍ വേര്‍തിരിവില്ലാതെ എല്ലവരും ഇഷ്‌ടപ്പെടുന്ന ഒന്നാണ് ഷോപ്പിംഗ്. ...

news

പിറക്കാന്‍ പോകുന്ന കണ്മണി നിങ്ങളെപ്പോലെ ആയിരിക്കണോ ? എങ്കില്‍ ഇത് നിര്‍ബന്ധം !

ഒരു സ്ത്രീയുടെ പൂര്‍ണ്ണതയെ കുറിക്കുന്ന പദമാണ് അമ്മ എന്നത്. അമ്മയാകുക എന്നാല്‍ അവള്‍ ...

news

മുഖലക്ഷണം നോക്കി സ്ത്രീകളെ വിലയിരുത്താം !

മുഖലക്ഷണം നോക്കി സ്ത്രീകളുടെ സ്വഭാവം മനസിലാക്കാന്‍ സാധിക്കും എന്ന് കേട്ടിട്ടുണ്ടോ?. ...

news

ക്ഷമയില്ലാത്ത സ്‌ത്രികള്‍ സൂക്ഷിച്ചോളൂ... നിങ്ങളെ മരണം വേട്ടയാടുകയാണ് !

യുവതികള്‍ ശ്രദ്ധിച്ചോളൂ... നിങ്ങള്‍ക്ക് ക്ഷമയില്ലെങ്കില്‍ നിങ്ങളുടെ യുവത്വവും സൌന്ദര്യവും ...

Widgets Magazine