ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു; ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കും - ചൈനീസ് പ്രസിഡന്റ്

ബീജിംഗ്, ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (12:23 IST)

   Narendra modi , She jinping , BRICS , China , india , modi , ഷീ ജിന്‍ ജിൻപിംഗ് , നരേന്ദ്ര മോദി , പഞ്ചശീല തത്വങ്ങള്‍ , ഡോക് ലാം , ബ്രിക്‌സ് ഉച്ചകോടി

ഇന്ത്യയുമായുള്ള ബന്ധം പഞ്ചശീല തത്വങ്ങള്‍ പ്രകാരം തന്നെ മുന്നോട്ട് കൊണ്ടു പോകുമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ ജിൻപിംഗ്. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശരിയായ പാതയിൽ തിരിച്ചെത്തും. സമാധാന പുര്‍ണമായ സഹവര്‍ത്തിത്വം ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി ചർച്ചയ്ക്കിടെ സംസാരിക്കുകയായിരുന്നു ചൈനീസ് പ്രസിഡന്‍റ്. കൂടിക്കാഴ്ച അമ്പതു മിനിറ്റ് നീണ്ടുനിന്നു.

ലോകത്തിലെ രണ്ട് നിർണായക ശക്തികളാണ് ഇന്ത്യയും ചൈനയും. ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം നിലവിൽ മെച്ചപ്പെട്ടിട്ടുണ്ട്. അതിനാൽ ആരോഗ്യപരവും സുസ്ഥിരവുമായ ഉഭയകക്ഷി ബന്ധം ഇരു രാജ്യങ്ങളേയും സംബന്ധിച്ചടത്തോളം അത്യാവശ്യമാണെന്നും ജിൻപിംഗ് വ്യക്തമാക്കി.

ഡോക് ലാം പോലുള്ള വിഷയങ്ങൾ ആവർത്തിക്കാതിരിക്കാൻ ധാരണയായതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ബ്രിക്‌സ് ഉച്ചകോടിക്കിടെ രാവിലെ പത്തു മണിക്കായിരുന്നു മോദി- ജിന്‍‌പിംഗ് കൂടിക്കാഴ്ച്ച.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നാളെ ദിലീപ് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ ഗുഢാലോചനയുമായി ബന്ധപ്പെട്ട് ...

news

കണ്ണന്താനത്തിന് ഒരിക്കലും ഒരു മതാന്ധകനോ വർഗ്ഗീയവാദിയോ ആകാൻ കഴിയില്ല: കെ ടി ജലീല്‍

കേന്ദ്രമന്ത്രിയായി ചുമതലയേറ്റ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പിന്തുണയുമായി മന്ത്രി കെ.ടി ...

news

വികസനമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്, ഇതിനായി വിവിധ രാജ്യങ്ങളുമായി കൈകോര്‍ക്കും: നരേന്ദ്ര മോദി

ബ്രിക്സ് ഉച്ചകോടിയുടെ രണ്ടാം ദിനത്തില്‍ ഡയലോഗ് ഓഫ് എമർജിങ് മാർക്കറ്റ് ആൻഡ് ഡെവലപ്പിങ് ...

news

‘ഞാന്‍ പറഞ്ഞില്ലേ പിണറായി വിജയനാ കേരളം ഭരിക്കുന്നതെന്ന്’ - അനീറ്റയുടെ അപ്പന്‍ പറഞ്ഞത് ഓര്‍മിപ്പിച്ച് തോമസ് ഐസക്

സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തിനില്‍ക്കെ ...