എന്തുചെയ്തിട്ടും ഇതൊന്നു കുറയ്ക്കാന്‍ സാധിക്കുന്നില്ലേ ? എങ്കില്‍ ഇനി ആ ടെന്‍ഷന്‍ വേണ്ട !

ദേഷ്യം കുറയ്ക്കാന്‍ പല വഴികള്‍

Health, angar, life style, ആരോഗ്യം, ദേഷ്യം, ജീവിതരീതി
ഐശ്വര്യ| Last Updated: ശനി, 8 ഏപ്രില്‍ 2017 (15:56 IST)
രാവിലെ തുടങ്ങിയതാണ് ചേച്ചിയും ഞാനും തമ്മില്‍ ഉടക്ക്. എന്റെ ദേഷ്യം മുഴുവന്‍ ഞാന്‍ തീര്‍ത്തത് എന്റെ അടുത്ത് കിട്ടിയ അമ്മയോടാണ്. ഈ അനുഭവം എല്ലാര്‍ക്കും ഉണ്ടായിട്ടുണ്ടാകും അല്ലേ? ദേഷ്യം മിക്കവാറും തീര്‍ക്കുന്നത് നിരപരാധിയായ ആരുടെയെങ്കിലും മേലാകും.

മറ്റുള്ളവര്‍ ദേഷ്യം പിടിച്ച് പൊട്ടിതെറിക്കുന്നത് കണ്ടപ്പോഴാണ് ശരിക്കും ദേഷ്യം എത്രത്തോളം അരോചകമാണെന്ന് മനസിലാകുന്നത്. എന്നാല്‍ ദേഷ്യം എത്ര ശ്രമിച്ചിട്ടും മാറുന്നില്ല എന്ന പരാതി ഇനി വേണ്ട. അതിന് ഉണ്ട് പരിഹാരം. കോപം എങ്ങനെ നിയന്ത്രിക്കാം എന്ന് നോക്കിയാലോ?

ആദ്യമായി ഞാൻ അങ്ങനെയാണ്‌ എന്ന് പറഞ്ഞ് ഒഴിയുന്നതിന് പകരം ഒരു സമയപരിധി നിശ്ചയിക്കണം. ആ സമയ പരിധിക്കുള്ളില്‍ പുരോഗതി വരുത്താൻ ശ്രമിക്കുക. പിന്നിടുള്ള കാലയളവില്‍ നിങ്ങളുടെ പുരോഗതി വിലയിരുത്തുക. അതിനിടയിൽ എപ്പോഴെങ്കിലും നിങ്ങൾ പൊട്ടിത്തെറിക്കാൻ ഇടയായാല്‍ കാര്യങ്ങൾ എഴുതിവെക്കുന്നത്‌ ഗുണം ചെയ്‌തേക്കാം. എന്താണ്‌ സംഭവിച്ചത്‌? എങ്ങനെ സംഭവിച്ചു? എന്നുള്ള കാര്യങ്ങള്‍ എഴുതണം.

പ്രതികരിക്കുന്നതിന് മുമ്പ് ഒരു നിമിഷം ചിന്തിക്കുന്നത് വളരെ നല്ലതാണ്. ഏതെങ്കിലും
ഒരു കാര്യം നിങ്ങളെ ദേഷ്യം പിടിപ്പിക്കുന്നുവെങ്കില്‍ ആദ്യം മനസ്സിൽ തോന്നുന്നത്‌ വിളിച്ചു പറയാതിരിക്കുക.ഇനി, ശ്വാസം നന്നായി വലിച്ചുവിടുന്നതും ഒരു സഹായമാണ്‌.

എല്ലാ വശവും കാണാൻ ശ്രമിക്കുകന്നത് ദേഷ്യം ഇല്ലാതാക്കും. ചിലപ്പോൾ, നിങ്ങളെ ദേഷ്യം പിടിപ്പിച്ച കാര്യത്തിന്‍റെ ഒരു വശം മാത്രമായിരിക്കാം നിങ്ങൾ കാണുന്നത്‌. പ്രത്യേകിച്ച്, നിങ്ങളെ വിഷമിപ്പിച്ച ഭാഗം. എന്നാൽ കാര്യത്തിന്‍റെ മറുവശവും കാണാൻ ശ്രമിക്കുക.

കലഹം തുടങ്ങുംമുമ്പെ ഒഴിഞ്ഞുപോകുക എന്നാല്‍ മനസിന് ആശ്വാ‍സം കിട്ടുന്നതായിരിക്കും. അതിന് ശേഷം, നടന്ന കാര്യത്തെക്കുറിച്ച് ഓർത്തുകൊണ്ടിരിക്കാതെ മറ്റെന്തെങ്കിലും കാര്യങ്ങളിൽ മുഴുകുക. അത്‌ ദേഷ്യം തണുക്കാൻ സഹായിക്കും.

വിട്ടുകളയാൻ പഠിക്കുക, ചെറിയ കാര്യങ്ങളാണ് നിങ്ങളെ ദേഷ്യം പിടിപ്പിക്കുന്നതെങ്കില്‍ അത് വിട്ട് കളയാന്‍ ശ്രമിക്കണം. ഇത് ദേഷ്യത്തെ ഇല്ലാതാക്കാന്‍ സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :