Widgets Magazine
Widgets Magazine

തനിച്ചാണോ പെണ്ണേ നീ യാത്ര പോകുന്നത്? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ...

ശനി, 25 മാര്‍ച്ച് 2017 (15:08 IST)

Widgets Magazine

കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതി വെച്ച് നോക്കിയാൽ സ്ത്രീകൾ സുരക്ഷിതയല്ല. രാത്രിയിൽ സ്ത്രീകൾക്ക് ഒറ്റയ്ക്ക് ചെയ്യേണ്ടുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. ഇനിയിപ്പോൾ വിനോദയാത്രകൾ ആണെങ്കിലും സ്ത്രീകൾക്ക് തനിയെ സഞ്ചരിക്കാൻ കഴിയുന്ന സ്ഥലങ്ങൾ ഇപ്പോഴും കേരളത്തിലുണ്ട്. ജോലി സംബന്ധമായാലും വിനോദമായാലും പഠന സംബന്ധമായാലും ഒറ്റയ്ക്കാണോ പെണ്ണേ നീ യാത്ര ചെയ്യുന്നത്? എങ്കിൽ ചിലതെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്.
 
ഒറ്റക്കൊരു സ്ത്രീ ഇടുങ്ങിയ വഴിയിലോ ബസ്റ്റാന്റിലോ ട്രെയിന്‍ കമ്പാര്‍ട്ടുമെന്റിലോ പെടുമ്പോള്‍ ഗോവിന്ദച്ചാമിയെ പോലൊരു കുറ്റവാളി നേരെ ചാടി വരുമ്പോള്‍ ചെറുത്ത് നില്‍കാന്‍ പോയിട്ട് ഒന്നുറക്കെ നിലവിളിക്കാന്‍ പോലും മറന്നുപോകും. ഇതു മാത്രമല്ല ഇപ്പോൾ ഉദാഹരണങ്ങൾ നിരവധിയാണ്. അതുകൊണ്ട് യാത്രയിലും വീട്ടിലൊറ്റക്കായിരിക്കുമ്പോഴുമെല്ലാം സ്ത്രീ മുന്‍‌കരുതലെടുക്കണമെന്ന് പോലീസ് പറയുന്നു.
 
ഒറ്റക്കുള്ള യാത്ര ഒഴിവാക്കാന്‍ പറ്റാത്തതാണെങ്കിലും ചില മുന്‍‌കരുതലുകള്‍ നമ്മെ വലിയ അപകടങ്ങളില്‍ നിന്നും രക്ഷിച്ചേക്കാം. സ്വകാര്യ ബസിലാണ് യാത്രയെങ്കിൽ ഡ്രൈവർ കേ‌ൾക്കുന്ന രീതിയിൽ ഉറക്കെ ഫോണിൽ സംസാരിക്കുക. നമ്മൾ പോകുന്ന റൂട്ട് ഫോണിലൂടെ ബന്ധുക്കളെ അറിയിക്കുക. ഡ്രൈവറെ നമ്മൾ ശ്രദ്ധിക്കുന്നുണ്ട് എന്ന് ബോധ്യപ്പെടുത്തുക.
 
യാത്ര ചെയ്യുമ്പോൾ ഒറ്റയ്ക്കാണ് എന്ന ഭയം ഉണ്ടാകരുത്. ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ അത് മുഖത്ത് പ്രത്യേക്ഷപ്പെടുത്തരുത്. ആത്മവിശ്വാസത്തോടു കൂടി നിൽക്കുക. തനിയ്ക്ക് ചുറ്റുമുള്ള സ്ഥലവുമായി നല്ല പരിചയമുള്ള രീതിയിൽ പെരുമാറുക. ഫോണിലോ ലാപ്ടോപ്പിലോ മുഴുകി ഇരിയ്ക്കരുത്. ആഭരണങ്ങൾ കഴിവതും ഒഴുവാക്കുക.
 
അടിയന്തിര സഹായത്തിനു എന്തെങ്കിലും നമ്പറുണ്ടെങ്കില്‍ അത് മൊബൈല്‍ ഫോണിലോ ഒരു തുണ്ട് കടലാസിലോ എഴുതി സൂക്ഷിച്ച് വെക്കുക. തേടുമ്പോള്‍ സ്ഥലം പറയണമെന്നു മാത്രം. വേണമെങ്കില്‍ സ്വയം രക്ഷക്കായി മുളക് പൊടി, കുരുമുളക് സ്പ്രേ പോലുള്ള കാര്യങ്ങള്‍ കയ്യില്‍ കരുതാം. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സ്ത്രീ

news

ഒരിക്കലും വിലകൊടുത്ത് വാങ്ങാൻ കഴിയുന്നതല്ല അത്, അങ്ങനെയാണെങ്കിൽ തന്നെ അത് താൽക്കാലികമാകും

നമ്മൾക്കായി ഒരു ലോകം പടുത്തുയർത്തപ്പെടും എന്ന് സ്വപ്നം കാണുന്നവരാണ് നാമോരുത്തരും. ...

news

സൂര്യനെല്ലി പെണ്‍കുട്ടി മുതല്‍ മിഷേല്‍ വരെ; കേരളമേ നിന്നെ ഓര്‍ത്ത് ലജ്ജിക്കുന്നു...

കേരളീയര്‍ സ്ത്രീ എന്ന വാക്കിനു അമ്മയെന്നും ദേവിയെന്നും വീടിന്‍റെ വിളക്കെന്നും അര്‍ത്ഥം ...

news

ഇനിയും ഉയരും, നിങ്ങളുടെ ഒപ്പമെത്താൻ ഇനിയും ഞങ്ങൾ പുനഃർജ്ജനിക്കും; ഇത് ഈ കാലഘട്ടത്തിന്റെ സ്ത്രീശബ്ദം

സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശവുമായി മറ്റൊരു വനിതാദിനം ദിനം കൂടി എത്തിയിരിക്കുന്നു. ...

news

പെണ്ണായി പിറന്നത് നിന്റെ തെറ്റല്ല, പെണ്ണിനെ കാമത്തോടെ മാത്രം നോക്കുന്ന പുരുഷനാണ് തെറ്റുകാരൻ

ലോകമെമ്പാടുമുള്ള വനിതകളുടെ അവകാശങ്ങൾ സംരക്ഷിയ്ക്കപ്പെടേണ്ട ദിവസമാണ് മാർച്ച് 8. ...

Widgets Magazine Widgets Magazine Widgets Magazine